പുസ്തകങ്ങളോട് പ്രിയം എന്നാൽ തീർത്തും 'പുസ്തകപ്പുഴു' അല്ല, കൂട്ടങ്ങളെക്കാൾ വായന ഇഷ്ടം എന്നാൽ 'ഇൻട്രോവേർട്ടു'മല്ല; നിങ്ങൾക്കിടയിലെ 'ബുക്ക്ട്രോവേർട്ട്' ആരാണ്?

സോഷ്യൽമീഡിയയിലും പുസ്തകപ്രേമികൾക്കുമിടയിൽ ബുക്ക്ട്രോവേർട്ട് എന്ന വാക്ക് ഇപ്പോൾ ഏറെ കൗതുകമുണ്ടാക്കുന്നുണ്ട്.
Booktrovert
BooktrovertPinterest
Updated on
2 min read

വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന, കഥകളിലേയും കവിതകളിലേയും സാങ്കൽപ്പിക കഥാപാത്രങ്ങളുടെ സന്തോഷവും സങ്കടവും മാനസിക സംഘർഷങ്ങളും തൻ്റേതെന്ന പോലെ ചേർത്തു നിർത്തുന്ന ചില മനുഷ്യരെ ശ്രദ്ധിച്ചിട്ടുണ്ടോ?. സാധാരണ കൂട്ടങ്ങളിൽ ഇരിക്കുമ്പോൾ കിട്ടുന്ന സന്തോഷത്തെക്കാൾ, പുസ്തകം തുറന്നു വയ്ക്കുന്ന വിശാലമായ ലോകത്തെയാണ് ഇക്കൂട്ടർ ഇഷ്ടപ്പെടുന്നത്. അവരെ പുതിയ കാലം വിശേഷിപ്പിക്കുന്നത് ബുക്ക്ട്രോവേർട്ട് (Booktrovert) എന്നാണ്.

Booktrovert
വിസ്മയ മോഹൻലാൽ എന്താ ഇങ്ങനെ! തലവെ‍ട്ടിക്കൽ അൽപം കൂടിപ്പോയോ?, വിശദീകരിച്ച് ഡോക്ടർ

സോഷ്യൽമീഡിയയിലും പുസ്തകപ്രേമികൾക്കുമിടയിൽ ബുക്ക്ട്രോവേർട്ട് എന്ന വാക്ക് ഇപ്പോൾ ഏറെ കൗതുകമുണ്ടാക്കുന്നുണ്ട്. ബുക്ക്, ഇൻട്രോവേർട്ട് എന്ന വാക്കുകൾ കൂട്ടിച്ചേർത്താണ് ബുക്ക്ട്രോവേർട്ട് ഉണ്ടായിരിക്കുന്നത്. സാധാരണ ​ഗതിയിൽ, വായനയെ ഏറെ ഇഷ്ടപ്പെടുകയും പുസ്തകങ്ങളോടൊപ്പം ഒറ്റയ്ക്കുള്ള സമയം ആസ്വദിക്കുകയും ചെയ്യുന്ന ആളുകളെയാണ് ബുക്ക്ട്രോവേർട്ട് എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത്.

Booktrovert
ആത്മാവിനെ കണ്ടു! ലെന പറയുന്നതിൽ കാര്യമുണ്ടോ? മനഃശാസ്ത്ര വിദ​ഗ്ധന്റെ വിലയിരുത്തൽ

എന്ന് കരുതി സമൂഹത്തിൽ നിന്ന് പൂ‍ർണമായും അകന്നു നിൽക്കുന്നവരായിരിക്കണമെന്നില്ല ഇവർ. ഒരു വ്യക്തിക്ക് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാനും പാർട്ടികളിൽ പോകാനും ഇഷ്ടപ്പെടാം. അതേസമയം, ദിവസത്തിന്റെ അവസാനം കുറച്ച് സമയം പുസ്തകവുമായി ഒറ്റയ്ക്കിരിക്കാൻ അയാൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, അയാളെ Booktrovert എന്ന് വിളിക്കാം.

ബുക്ക്ട്രോവേർട്ടുകളുടെ പ്രത്യേകതകൾ

പുസ്തകങ്ങളോടൊപ്പം ഒറ്റയ്ക്കുള്ള സമയം ആസ്വദിക്കും

തിരക്കേറിയ ഒരു ദിവസത്തിന് ശേഷം ഫോൺ നോക്കുന്നതിനേക്കാളോ പുറത്തുപോകുന്നതിനേക്കാളോ ഒരു പുസ്തകം വായിക്കുന്നത് കൂടുതൽ ആശ്വാസകരമായി തോന്നാം.

ഫിക്ഷനൽ കഥാപാത്രങ്ങളോട് ഇമോഷണൽ കണക്ഷൻ ഉണ്ടാകും

ഒരു നോവലിലെ കഥാപാത്രങ്ങളോട് അടുപ്പം തോന്നുക, അവരുടെ സന്തോഷത്തിലും ദുഃഖത്തിലും മാനസികമായി പങ്കുചേരുക, കഥ അവസാനിച്ച ശേഷവും കഥാപാത്രങ്ങളെക്കുറിച്ച് ചിന്തിക്കുക തുടങ്ങിയവ ബുക്ക്ട്രോവേർട്ടുകളിൽ സാധാരണ കാണാം.

വായന ഒരു ഹോബി മാത്രമല്ല, പേഴ്സണൽ സ്പേയിസ് കൂടിയാണ്

ഇക്കൂട്ടർക്ക് വായന അറിവ് നേടാനുള്ള മാർഗം മാത്രമല്ല. അത് ഒരുതരത്തിൽ ചുറ്റുപാടിൽ നിന്നുള്ള രക്ഷപെടൽ, സ്വയം തിരിച്ചറിയൽ, റിലാക്സേഷൻ എന്നിവയ്ക്കുള്ള സ്വകാര്യ ഇടം കൂടിയാണ്.

ശാന്തമായ ചുറ്റുപാടുകളോട് ഇഷ്ടം

വായിക്കുമ്പോൾ വലിയ ശബ്ദമോ നിരന്തരമായ ഇടപെടലുകളോ ഇഷ്ടപ്പെടുന്നില്ല. ശാന്തമായ മുറി, ചൂട് ചായ അല്ലെങ്കിൽ കാപ്പി, ഇഷ്ടപ്പെട്ട പുസ്തകം- ഇത് പല ബുക്ക്ട്രോവേർട്ടുകളുടെയും ഐഡിയൽ കോമ്പിനേഷൻ ആണ്.

Booktrovert
ഒരിക്കൽ തൂക്കിയാൽ പിന്നെ തിരിഞ്ഞുനോക്കില്ല, വീട്ടിലെ കർട്ടൻ വൃത്തിയാക്കാൻ ഈസി ടിപ്സ്

ബുക്ക്സ്റ്റേർ, ലൈബ്രറി, പുസ്തകമേള

പുസ്തകങ്ങൾ വാങ്ങുന്നത് മാത്രമല്ല, പുസ്തകങ്ങൾ നിറഞ്ഞ ഇടങ്ങളിൽ സമയം ചെലവഴിക്കുന്നതും ഇവർക്ക് ആസ്വദ്യകരമാണ്.

പുസ്തക വർത്തമാനങ്ങൾ

സാധാരണയുള്ള വിശേഷം പറച്ചിലിനെക്കാൾ, വായിച്ച പുസ്തകങ്ങളെ കുറിച്ചും അതിലെ കഥാപാത്രങ്ങളെ കുറിച്ചും എഴുത്തുകാരനെയോ എഴുത്തുകാരിയെ കുറിച്ചോ ഉള്ള ചർച്ചകളാണ് ഇവർ കൂടുതലും ഇഷ്ടപ്പെടുന്നത്.

സമ്മാനമായി പുസ്തകം

പുസ്തകംല ബുക്ക്മാർക്ക്സ റീഡിങ് ലാംപ്, ബുക്ക് ഷെൽഫ് ഉൽപ്പന്നങ്ങൾ തുടങ്ങിയ പുസ്തകവും അതുമായി ബന്ധപ്പെട്ട സമ്മാനങ്ങൾക്കും പ്രത്യേക മൂല്യം നൽകുന്നവരായിരിക്കും ഇക്കൂട്ടർ.

ബുക്ക്ട്രോവേർട്ടുകളും ഇൻട്രോവേർട്ടുകളും തമ്മിലുള്ള വ്യത്യാസം

ഇൻട്രോവേർട്ട് എന്നത് വ്യക്തിയുടെ സാമൂഹിക ഊർജ്ജവുമായി ബന്ധപ്പെട്ട സ്വഭാവ സവിശേഷതയാണ്. പൊതുവെ, വലിയ സാമൂഹിക ഇടപെടലുകൾക്ക് ശേഷം ഒറ്റയ്ക്കുള്ള സമയം ആവശ്യമാകുന്നവരെയും ചെറിയ കൂട്ടങ്ങളിലോ വൺ-ടു-വൺ സംഭാഷണങ്ങളിൽ കൂടുതൽ സമാധാനം കണ്ടെത്തുന്നവരെയും ഇൻട്രേവേർട്ട് എന്ന് വിശേഷിപ്പിക്കാറുണ്ട്. ബുക്ക്ട്രോവേർട്ട് എന്നത് അതിനേക്കാൾ പ്രത്യേകമായ ഒരു വായനാ-കേന്ദ്രിത സ്വഭാവ സവിശേഷതയാണ്. ബുക്ക്ട്രോവേർട്ടുകൾ ഇൻട്രോവേർട്ടുകൾ ആയിരിക്കണമെന്ന് നിർബന്ധമില്ല.

ഒരു എക്ട്രോവേർട്ടിനും ബുക്ക്ട്രോവേർട്ട് ആകാം. അയാൾക്ക് സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാൻ ഇഷ്ടമായിരിക്കാം, പാർട്ടികളിൽ സജീവമായിരിക്കാം, ധാരാളം ആളുകളുമായി സംസാരിക്കാനും ഇഷ്ടമായിരിക്കാം. പക്ഷേ അതോടൊപ്പം പുസ്തകവായനയോട് വലിയ താൽപര്യമുണ്ടെങ്കിൽ അയാളെ ബുക്ക്ട്രോവേർട്ട് എന്ന് വിളിക്കാം.

'പുസ്തകപ്പുഴു'വും ബുക്ക്ട്രോവേർട്ടും ഒന്നാണോ?

ഏതുസമയവും പുസ്തകവും കൊണ്ടിരിക്കുന്ന ആളുകളെ പുസ്തകപ്പുഴുക്കൾ എന്ന വിളിച്ച് ആളുകൾ കളിയാക്കാറുണ്ട്. എന്നാൽ ബുക്ക്ട്രോവേർട്ടുകൾ പുസ്തകപ്പുഴുക്കൾ ആയിരിക്കണമെന്നില്ല. ധാരാളം പുസ്തകൾ വായിക്കുന്നവരാണ് പുസ്തകപ്പുഴു അഥവാ Bookworm എന്ന് വിശേഷിപ്പിക്കുന്നത്. ബുക്ക്ട്രോവേർട്ടുകൾക്ക് പുസ്തകമെന്നാൽ അവർക്ക് ആശ്വാസവും സന്തോഷവും നൽകുന്ന ഇടമാണ്.

'ഞാൻ ഒരു ബുക്ക്ട്രോവേർട്ട് ആണോ?'-തിരിച്ചറിയാൻ ഈ ടിപ്സ് പരീക്ഷിക്കാം

  • പുറത്തുപോകാനുള്ള പ്ലാൻ മാറ്റിവെച്ചാൽ ചെറിയൊരു ആശ്വാസം തോന്നും.

  • “ഇന്ന് ഒരു അധ്യായം മാത്രം” എന്ന് കരുതി തുടങ്ങിയത് വായന മണിക്കൂറുകൾ നീളുന്നു.

  • വായിക്കാത്ത പുസ്തകങ്ങൾ വീട്ടിൽ കുന്നുകൂടിയിട്ടും പുതിയ പുസ്തകം വാങ്ങുന്നു.

  • യാത്ര പോകുമ്പോൾ “വായിക്കാൻ ഒരു പുസ്തകം” നിർബന്ധമായും എടുക്കും.

  • പുസ്തകം അവസാനിക്കുമ്പോൾ കഥാപാത്രങ്ങളെ വിട്ടുപിരിയുന്ന പോലെ തോന്നും.

  • പുസ്തകത്തിലെ ഇഷ്ടപ്പെട്ട വരികൾ ദിവസങ്ങളോളം മനസ്സിൽ തങ്ങിനിൽക്കും.

  • ബുക്ക്സ്റ്റോറിൽ കയറിയാൽ സമയം പോകുന്നത് അറിയില്ല.

  • പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ സംഭാഷണം പെട്ടെന്ന് നീളും.

  • പുസ്തകത്തെ സിനിമ ആക്കിയാലും പുസ്ത എഴുത്ത് തന്നെയാണ് നല്ലതെന്ന തോന്നൽ

  • വായിക്കാൻ കഴിയുന്ന ശാന്തമായ ഒരു മൂല കിട്ടിയാൽ അതാണ് ഏറ്റവും സന്തോഷമുണ്ടാക്കുന്ന കാര്യമെന്ന തോന്നൽ.

Booktrovert
കൊളസ്ട്രോൾ കൂട്ടുന്ന 6 'ഹെൽത്തി' ഭക്ഷണങ്ങൾ
Booktrovert
40 കഴിഞ്ഞാൽ സ്ട്രെങ്ത്ത് ട്രെയിനിങ് നിർബന്ധം, തുടക്കക്കാർക്ക് ചെയ്യാവുന്ന വ്യായാമങ്ങൾ
Booktrovert
ദിവസവും പ്രോട്ടീൻ ഷേയ്ക്ക്! കാജൽ അ​ഗർവാളിന്റെ ബ്രേക്കഫാസ്റ്റ് എത്ര ഹെൽത്തിയാണ്?
Summary

Who are Booktrovert? what are their specialities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com