

കോവിഡ് കാലത്തെ മാനസിക സമ്മർദം, വിഷാദം, ഉത്കണ്ഠ തുടങ്ങിയ വിഷമതകളെ നേരിടാൻ യോഗ സഹായിക്കുമെന്ന് യുണൈറ്റഡ് നേഷൻസ്. ‘യോഗ സൗഖ്യത്തിനായി’ എന്ന വിഷയം പ്രമേയമാക്കിയാണ് രാജ്യാന്തര യോഗാ ദിനമായ ജൂൺ 21 ഇക്കുറി കൊണ്ടാടുന്നത്. സാമൂഹ്യമായ ഒറ്റപ്പെടലിനെയും വിഷാദത്തെയും പ്രതിരോധിക്കാനും ആരോഗ്യവും നവചൈതന്യവും നേടാനും മഹാമാരിയുടെ ഈ കാലത്ത് ലോകം മുഴുവനുള്ള ആളുകൾ യോഗ ശീലമാക്കുന്നത് കാണാനായെന്ന് യുഎൻ പ്രസ്‌താവനയിൽ പറയുന്നു.
ക്വാറന്റീനിലും ഐസൊലേഷനിലുമുള്ള കോവിഡ് രോഗികളുടെ മാനസിക സാമൂഹിക സംരക്ഷണത്തിനും പുനരധിവാസത്തിനും യോഗ വലിയ പങ്കുവഹിക്കുന്നുണ്ട്. പരിഭ്രമവും സമ്മർദവും, വർധിച്ച ശ്വാസഗതി, ഉറക്കമില്ലായ്‌മ, വർധിച്ച ഹൃദയമിടിപ്പ്, വിറയൽ, പേശീവലിച്ചിൽ തുടങ്ങിയ ലക്ഷണങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ വൈദ്യ സഹായം തേടണം. ഉദരപ്രശ്‌നങ്ങളായ വായുകോപം, മലബന്ധം, ഡയേറിയ, ശ്രദ്ധ കേന്ദ്രീകരിക്കാനോ, ചിന്തിക്കാനോ ഉള്ള പ്രയാസം, ഒബ്‌സസ്സീവ് കംപൽസീവ് ഡിസോർഡർ (OCD), വീണ്ടും വീണ്ടും ഒരേ കാര്യം ആവർത്തിക്കുക, ജീവിതത്തിലെ ഏതെങ്കിലും നിമിഷം അല്ലെങ്കിൽ ജീവിതാനുഭവുമായി ബന്ധപ്പെട്ട ഉത്കണഠ, മന്ദത അഥവാ ആലസ്യം, അപകടഭീതി തുടങ്ങിയവയും ഉത്ക്കണ്ഠയുടെ ലക്ഷണങ്ങളാണ്. വൈദ്യ സഹായത്തോടൊപ്പം ജീവിതശൈലിയിലും മാറ്റം വരുത്തി മാത്രമേ ഇവ അകറ്റിനിർത്താൻ സാധിക്കൂ.
കൂടുതൽ ഫ്ളക്സിബിൾ ആകാനും ഫിറ്റ്നസ് കൈവരിക്കാനും അവബോധം ഉണ്ടാക്കാനും വിശ്രാന്തിയേകാനും യോഗ സഹായിക്കും.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates