സി​ഗരറ്റ് പോലെ തന്നെ അപകടം, ശ്വാസകോശത്തെ ബാധിക്കുന്ന ദിവസവുമുള്ള 7 തരം പുക

ആഗോളതലത്തിൽ വായുമലിനീകരണവും വീടിനുള്ളിലെ മലിനീകരണവും ചേർന്ന് പ്രതിവർഷം ഏകദേശം 70 ലക്ഷം അകാലമരണങ്ങൾ സംഭവിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.
Air pollution, world lung day
Air pollution, world lung dayExpress photo
Updated on: 
2 min read

പുകവലിക്കാത്തതുകൊണ്ട് മാത്രം ശ്വാസകോശം പൂർണമായും സുരക്ഷിതമായിരിക്കണമെന്നില്ല. ശ്വസിക്കുന്ന വായുവിന്റെ ​ഗുണനിലവാരം നമ്മുടെ ശ്വാസകോശാരോ​ഗ്യത്തിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ട്. പുറത്തിറങ്ങുമ്പോൾ ട്രാഫിക്കിൽ വാഹനങ്ങളുടെ പുക, മറ്റുള്ളവർ വലിക്കുന്ന സി​ഗരറ്റിൻ്റെ പുക, അടുക്കളയിലെ പുക, മാലിന്യം കത്തിക്കുമ്പോഴുണ്ടാകുന്ന പുക, പൊടി, വ്യാവസായിക പുക തുടങ്ങിയവയെല്ലാം ദിവസേന ശ്വാസകോശത്തിലേക്ക് എത്താം.

Air pollution, world lung day
പച്ചക്കറി കഴുകുമ്പോൾ ബേക്കിങ് സോഡ, വിനാഗിരി നിർബന്ധമാണോ? അടുക്കളയിൽ ശ്രദ്ധിക്കേണ്ട 7 കാര്യങ്ങൾ

ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം, ലോക ജനസംഖ്യയുടെ ഏകദേശം 99 ശതമാനം ആളുകളും ഡബ്യൂഎച്ച്ഒ നിർദേശിക്കുന്ന പരിധിയേക്കാൾ ഉയർന്ന മലിന വായുവാണ് ശ്വസിക്കുന്നത്. ആഗോളതലത്തിൽ വായുമലിനീകരണവും വീടിനുള്ളിലെ മലിനീകരണവും ചേർന്ന് പ്രതിവർഷം ഏകദേശം 70 ലക്ഷം അകാലമരണങ്ങൾ സംഭവിക്കുന്നുവെന്ന് ലോകാരോഗ്യ സംഘടന റിപ്പോർട്ട് ചെയ്യുന്നു.

Air pollution, world lung day
പ്ലാസ്റ്റിക് കണ്ടെയ്നറിലാണോ പുളിയും പഞ്ചസാരയും സൂക്ഷിക്കുന്നത്?

ശ്വാസകോശത്തിന് ദോഷം ചെയ്യുന്നത് സിഗരറ്റ് പുക മാത്രം അല്ല

മറ്റൊരാൾ വലിക്കുന്ന സിഗരറ്റിന്റെ പുക

നിങ്ങൾ സിഗരറ്റ് വലിക്കുന്നില്ലെങ്കിലും അടുത്തിരിക്കുന്നയാൾ പുകവലിക്കുന്നുണ്ടെങ്കിൽ ആ പുക ശ്വസിക്കേണ്ടിവരും. ഇതാണ് second-hand smoke അഥവാ പരോക്ഷ പുകവലി. ഇത് വീട്ടിലും കാറിലും ഓഫീസിലും കടകളിലും മറ്റും സംഭവിക്കാം.

പരോക്ഷ പുകവലി ശ്വാസകോശാരോഗ്യത്തെ ബാധിക്കുകയും ആസ്ത്മ, COPD, ശ്വാസകോശ കാൻസർ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുകയും ചെയ്യുന്നു. ലോകാരോഗ്യസംഘടനയുടെ ഈ വർഷത്തെ കണക്കുകൾ പ്രകാരം, പ്രതിവർഷം16 ലക്ഷത്തിലധികം ആളുകൾ പരോക്ഷ പുകവലി മൂലം മരിക്കുന്നതായി കണക്കാക്കുന്നു.

വാഹനങ്ങളുടെ പുക

റോഡരികിൽ താമസിക്കുന്നവർ, വഴിയോര കച്ചവടക്കാർ, ട്രാഫിക്കിൽ യാത്ര ചെയ്യുന്നവർ, വാഹനങ്ങൾക്കിടയിൽ ജോലി ചെയ്യുന്നവർ തുടങ്ങിയവർക്ക് വാഹനങ്ങളിൽ നിന്നുള്ള പുകയുമായും കൂടുതൽ സമ്പർക്കമുണ്ടാകാം. വാഹനങ്ങളിൽ നിന്നുള്ള മലിനീകരണത്തിൽ PM2.5 പോലുള്ള സൂക്ഷ്മ കണികകൾ, നൈട്രജൻ ഡൈഓക്സൈഡ്, കാർബോൺ മോണോക്സൈഡ് തുടങ്ങിയ ഘടകങ്ങൾ ഉണ്ടാകാം. ഇവ ശ്വാസകോശത്തെ ദോഷകരമായി ബാധിക്കാം. ട്രാഫിക് കൂടുതലുള്ള റോഡിൽ നടക്കുമ്പോൾ മാത്രമല്ല, വാഹനത്തിനുള്ളിൽ ഇരിക്കുമ്പോഴും വായുവിന്റെ ഗുണനിലവാരം ശ്രദ്ധിക്കണം.

അടുക്കളയിലെ പുക

അടുക്കളയിലെ പുക പലരും വലിയ പ്രശ്നമായി കാണാറില്ല. എന്നാൽ വായുസഞ്ചാരം കുറവുള്ള അടുക്കളയിൽ പാചകത്തിനിടെ ഉണ്ടാകുന്ന പുകയും സൂക്ഷ്മകണങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തിന് ദോഷകരമാകാം. 2021ലെ കണക്കുകൾ പ്രകാരം വീടിനുള്ളിലെ പുക മലിനീകരണം പ്രതിവർഷം ഏകദേശം 29 ലക്ഷം മരണങ്ങളുമായി ബന്ധപ്പെട്ടതായി ഡബ്യൂഎച്ച്ഒ പറയുന്നു.

ഇത്തരം പുക ശ്വാസനാളികളിലും ശ്വാസകോശത്തിലും വീക്കം ഉണ്ടാക്കുകയും പ്രതിരോധശേഷിയെ ബാധിക്കുകയും ചെയ്യാം. പാചകം ചെയ്യുന്നയാൾക്ക് മാത്രമല്ല, അടുക്കളയ്ക്ക് സമീപം സ്ഥിരമായി കഴിയുന്ന എല്ലാവർക്കും ഇത് ബാധകമാണ്.

Air pollution, world lung day
ആരോ​ഗ്യവാനായിരുന്നിട്ടും പെട്ടെന്ന് ഹൃദയാഘാതം ഉണ്ടായി, ഹാർട്ട് അറ്റാക്കിന് പിന്നിലെ നിശബ്ദ കാരണങ്ങൾ

മാലിന്യം കത്തിക്കുമ്പോഴുള്ള പുക

വീട്ടുമുറ്റത്തോ റോഡരികിലോ പ്ലാസ്റ്റിക്, ഇലകൾ, പേപ്പർ, മറ്റ് മാലിന്യങ്ങൾ എന്നിവ കത്തിക്കുന്ന ശീലം ചില സ്ഥലങ്ങളിൽ ഇപ്പോഴും കാണാം. ഇത്തരം വസ്തുക്കൾ കത്തിക്കുമ്പോൾ പുറത്തുവരുന്ന പുകയും സൂക്ഷ്മകണങ്ങളും ശ്വസിക്കുന്നത് ശ്വാസകോശത്തിന് നല്ലതല്ല. പ്രത്യേകിച്ച് പ്ലാസ്റ്റിക് പോലുള്ള വസ്തുക്കൾ കത്തിക്കുന്നത് ഒഴിവാക്കണം. മാലിന്യം കത്തിച്ച് വൃത്തിയാക്കുന്നുവെന്ന് കരുതുമ്പോൾ, അതിന്റെ പുക ശ്വസിക്കുന്നവർക്ക് മറ്റൊരു ആരോഗ്യപ്രശ്നമാണ് ഉണ്ടാകുന്നത്.

നിർമാണ സ്ഥലങ്ങളിലെ പൊടി

വീടുനിർമാണം, റോഡ് നിർമാണം, കെട്ടിടം പൊളിക്കൽ തുടങ്ങിയ സ്ഥലങ്ങളിലെ പൊടി സാധാരണ പൊടിയാണെന്ന് കരുതരുത്. തുടർച്ചയായി പൊടി ശ്വസിക്കുന്ന തൊഴിലാളികൾക്ക് ശ്വാസകോശ രോഗങ്ങളുടെ സാധ്യത വർധിക്കാം.

ജോലിസ്ഥലത്തെ പൊടി, പുക, കെമിക്കലുകൾ എന്നിവ ആസ്ത്മ, COPD, ശ്വാസകോശ കാൻസർ, ന്യൂമോണിയ തുടങ്ങിയ രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഡബ്യൂഎച്ച്ഒ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ട് നിർമാണ മേഖലയിലും ഫാക്ടറികളിലും വർക്ക്‌ഷോപ്പുകളിലും ജോലി ചെയ്യുന്നവർക്ക് ആവശ്യമായ ശ്വാസകോശസംരക്ഷണം ആവശ്യമാണ്.

വീടിനുള്ളിലെ പൂപ്പൽ

ചുവരുകളിലെ ഈർപ്പം, ചോർച്ച, വെൻ്റിലേഷൻ്റെ കുറവ് എന്നിവ കാരണം വീടിനുള്ളിൽ പൂപ്പൽ വളരാം. ഇത് ചിലരിൽ ഇത്തരം ശ്വാസകോശ സംബന്ധമായ ലക്ഷണങ്ങൾ വർധിപ്പിക്കാം.

പ്രത്യേകിച്ച് അലർജി, ആസ്ത്മ തുടങ്ങിയ ശ്വാസകോശ പ്രശ്നങ്ങളുള്ളവർ വീടിനുള്ളിലെ ഈർപ്പവും പൂപ്പലും അവഗണിക്കരുത്. ഡബ്യൂഎച്ച്ഒയുടെ വായുമലിനീകരണ മാർഗനിർദേശങ്ങളിൽ ഈർപ്പം, പൂപ്പൽ എന്നിവയും വീടിനുള്ളിലെ വായുമലിനീകരണത്തിൻ്റെ പ്രധാന ഘടകങ്ങളാണ്.

പൊടിപടലങ്ങൾ നിറഞ്ഞ വീടും ഓഫീസും

വീടും ഓഫീസും വൃത്തിയായി സൂക്ഷിക്കുന്നത് മനോഹരമായി വയ്ക്കാൻ മാത്രമല്ല. പൊടി അടിഞ്ഞുകൂടുന്ന സാഹചര്യത്തിൽ ദീർഘനേരം കഴിയുന്നത് ചിലരിൽ ചുമ, തുമ്മൽ, മൂക്കടപ്പ്, ശ്വാസംമുട്ടൽ തുടങ്ങിയ പ്രശ്നങ്ങൾ വർധിപ്പിക്കാം. പ്രത്യേകിച്ച് കിടപ്പുമുറി, കിടക്ക, തലയിണ, കാർപ്പറ്റ്, കർട്ടനുകൾ എന്നിവയിൽ പൊടി അടിഞ്ഞുകൂടുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം.

ശ്വാസകോശത്തിലേക്ക് എത്തുന്ന ഈ പുക ശരീരത്തിൽ എന്തു ചെയ്യുന്നു?

നമ്മൾ ശ്വസിക്കുന്ന വായുവിലെ വളരെ ചെറിയ കണികകൾ ശ്വാസകോശത്തിന്റെ ആഴത്തിലുള്ള ഭാഗങ്ങളിലേക്ക് എത്തുന്നു. പ്രത്യേകിച്ച് PM2.5 പോലുള്ള സൂക്ഷ്മകണങ്ങൾ ആരോഗ്യത്തിന് ഏറെ പ്രധാനപ്പെട്ട മലിനീകരണ ഘടകങ്ങളാണ്.

നിരന്തരം ഇത്തരം ഘടകങ്ങളുമായി സമ്പർക്കത്തിൽ വരുമ്പോൾ ശ്വാസനാളികളിൽ വീക്കം ഉണ്ടാക്കുകയും ശ്വാസകോശത്തിൻ്റെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യാം. വായു മലിനീകരണം COPD, ശ്വാസകോശ കാൻസർ, മറ്റ് ശ്വാസകോശ രോഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. അതായത് ഒരുദിവസം പുക ശ്വസിച്ചതുകൊണ്ട് ശ്വാസകോശം തകരും എന്നല്ല. എന്നാൽ ദീർഘകാലവും ആവർത്തിച്ചുമുള്ള സമ്പർക്കവും ആരോഗ്യത്തിന് അപകടസാധ്യത വർധിപ്പിക്കാം.

ശ്വാസകോശം തകരാറിലാകുന്നതിന്റെ ലക്ഷണങ്ങൾ

  • ഇടയ്ക്കിടെ ഉണ്ടാകുന്ന അല്ലെങ്കിൽ മാറാത്ത ചുമ

  • നടക്കുമ്പോഴോ പടികൾ കയറുമ്പോഴോ ശ്വാസംമുട്ടൽ

  • നെഞ്ചിൽ മുറുക്കം

  • ശ്വാസം എടുക്കുമ്പോൾ വിസിലിങ് ശബ്ദം

  • പതിവിലധികം കഫം

  • ആവർത്തിച്ച് ശ്വാസകോശ അണുബാധ ഉണ്ടാകുക

  • സാധാരണ ചെയ്യുന്ന ജോലികളിൽ പോലും പെട്ടെന്ന് ക്ഷീണം അനുഭവപ്പെടുക

  • ശ്വാസം എടുക്കാനുള്ള ബുദ്ധിമുട്ട് ക്രമേണ വർധിക്കുക

Air pollution, world lung day
ഡ്രാഗൺ ഫ്രൂട്ട് ചില്ലറയല്ല? 8 ആരോഗ്യ ഗുണങ്ങൾ
Air pollution, world lung day
ഇൻസ്റ്റന്റ് ന്യൂഡിൽസിനെ ഹെൽത്തി ആക്കാം, ഈ 4 കാര്യങ്ങൾ ശ്രദ്ധിക്കണം
Air pollution, world lung day
ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ
Summary

You Do Not Smoke But Your Lungs May Still Be at Risk Here Is Why

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com