ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പ് അനുഭവപ്പെടാറുണ്ടോ? വിറ്റാമിൻ ബി12 അഭാവത്തിന്റെ ലക്ഷണങ്ങൾ

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനും ആവശ്യമായ പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി12.
anxiety, vitamin b12
Vitamin B12 deficiency anxietyPinterest
Updated on
2 min read

'കാരണമൊന്നുമില്ലെങ്കിലും വെറുതെ ടെൻഷൻ കയറും', 'ചെറിയ കാര്യങ്ങളിലും ഓവ‍ർ തിങ്കിങ്', 'മനസ്സ് എപ്പോഴും അസ്വസ്ഥം'- ഇത്തരം ലക്ഷണങ്ങൾ തുടർച്ചയായി നേരിടാറുണ്ടോ? ഉറക്കക്കുറവ്, മാനസിക സമ്മർദം, ജീവിതശൈലി, ചില രോഗങ്ങൾ എന്നിവയ്ക്കൊപ്പം ചില പോഷകങ്ങളുടെ കുറവും ഇതിന് പിന്നിലുണ്ടാകാം. അതിൽ ശ്രദ്ധിക്കേണ്ട ഒന്നാണ് വിറ്റാമിൻ ബി12ന്റെ കുറവ്.

anxiety, vitamin b12
ഉയർന്ന രക്തസമ്മർദം എങ്ങനെ കുറയ്ക്കാം, പ്രാക്ടിക്കൽ ടിപ്പ് പങ്കുവെച്ച് ഡോക്ടർ

ശരീരത്തിലെ ചുവന്ന രക്താണുക്കളുടെ നിർമ്മാണത്തിനും നാഡീവ്യവസ്ഥയുടെ ശരിയായ പ്രവർത്തനത്തിനും ആവശ്യമായ പ്രധാനപ്പെട്ട പോഷകമാണ് വിറ്റാമിൻ ബി12. ഡിഎൻഎ നിർമ്മാണത്തിലും ഈ വിറ്റാമിന് പ്രധാന പങ്കുണ്ട്. വിറ്റാമിൻ ബി12 കുറയുമ്പോൾ ക്ഷീണം, ബലഹീനത, കൈകാലുകളിൽ തരിപ്പ്, ഓർമക്കുറവ് തുടങ്ങിയ ശാരീരിക ലക്ഷണങ്ങൾക്കൊപ്പം മാനസിക മാറ്റങ്ങളും ഉണ്ടാകാം. ചിലരിൽ വിഷാദം, ഉത്കണ്ഠ, ആശയക്കുഴപ്പം തുടങ്ങിയ മാനസികാരോഗ്യ ലക്ഷണങ്ങളും പ്രത്യക്ഷപ്പെടാം.

anxiety, vitamin b12
റൊണാൾഡീഞ്ഞോയെയും സംഘത്തെയും വലച്ച പകർച്ച വ്യാധി, എന്താണ് 'യെല്ലോ ഫീവർ'? ഡോ. ഇഖ്ബാൽ എഴുതുന്നു

പഠനങ്ങളിൽ വിറ്റാമിൻ ബി12 ന്റെ അഭാവം ഉത്കണ്ഠ, വിഷാദം, അസ്വസ്ഥത, ശ്രദ്ധക്കുറവ്, ഇൻസോമിയ തുടങ്ങിയ ന്യൂറോസൈക്യാട്രിക് ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ ഉത്കണ്ഠ ഉള്ള എല്ലാവരിലും വിറ്റാമിൻ ബി12 കുറവായിരിക്കണമെന്നില്ല.

വിറ്റാമിൻ ബി12 കുറവിനൊപ്പം കാണുന്ന ലക്ഷണങ്ങൾ

  • അമിതമായ ക്ഷീണം

  • ശരീരത്തിന് ബലം കുറയുക

  • തലകറക്കം

  • ഹൃദയമിടിപ്പ് കൂടുന്നതായി തോന്നുക

  • ശ്വാസംമുട്ടൽ

  • കൈകാലുകളിൽ തരിപ്പ് അല്ലെങ്കിൽ മരവിപ്പ്

  • നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെടുക

  • ഓർമക്കുറവ്

  • ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ട്

  • ചിന്തിക്കുന്ന വേഗത കുറയുന്നതായി തോന്നുക

  • ഉറക്കത്തിലെ മാറ്റങ്ങൾ

  • വിഷാദം

  • അമിതമായ അസ്വസ്ഥത അല്ലെങ്കിൽ ചൊടിച്ചിൽ

  • നാവിൽ വേദന, ചുവപ്പ്

  • വായിൽ വ്രണങ്ങൾ

  • വിശപ്പില്ലായ്മ

  • കാഴ്ചയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ

ഇവയിൽ പലതും മറ്റ് രോഗങ്ങളുടെയും ലക്ഷണമാകാം. അതുകൊണ്ട് ലക്ഷണങ്ങൾ മാത്രം നോക്കി വിറ്റാമിൻ ബി12 കുറവാണെന്ന് ഉറപ്പിക്കാൻ കഴിയില്ല.

ഉത്കണ്ഠയോടൊപ്പം കൈകാലുകളിൽ തരിപ്പുണ്ടോ?

ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ലക്ഷണമാണ്. ഉത്കണ്ഠ കൂടുമ്പോൾ ചിലർക്ക് ശ്വാസോച്ഛ്വാസത്തിലെ മാറ്റങ്ങൾ കാരണം തരിപ്പോ മരവിപ്പോ അനുഭവപ്പെടാം. എന്നാൽ തുടർച്ചയായി കൈകാലുകളിൽ തരിപ്പ്, മരവിപ്പ്, നടക്കാനുള്ള ബുദ്ധിമുട്ട്, ബാലൻസ് പ്രശ്നം തുടങ്ങിയവ ഉണ്ടെങ്കിൽ വിറ്റാമിൻ ബി12 കുറവ് ഉൾപ്പെടെയുള്ള കാരണങ്ങൾ പരിശോധിക്കേണ്ടതാണ്.

വിറ്റാമിൻ ബി12 ൻ്റെ അഭാവം ആർക്കൊക്കെ വരാം

വിറ്റാമിൻ ബി12 പ്രധാനമായും മൃഗങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളിലും വിറ്റാമിൻ ബി12 ചേർത്ത ഫോർട്ടിഫൈഡ് ഭക്ഷണങ്ങളിൽ നിന്നുമാണ് ലഭിക്കുന്നത്. കർശനമായ സസ്യാഹാരികളിൽ ആവശ്യമായ ബി12 ലഭിക്കാതെ വരാം. കൂടാതെ ഭക്ഷണത്തിൽ നിന്ന് ലഭിക്കുന്ന ബി12 ആമാശയത്തിൽ ശരിയായ രീതിയിൽ ആഗിരണം ചെയ്യപ്പെടാതിരുന്നാൽ വിറ്റാമിൻ്റെ കുറവ് ഉണ്ടാകാം. ആമാശയത്തിലോ ചെറുകുടലിലോ നടത്തുന്ന ചില ശസ്ത്രക്രിയകൾക്ക് ശേഷം ബി12 ആഗിരണം കുറയാം. മെറ്റ്ഫോർമിൻ, ചില proton-pump inhibitor മരുന്നുകൾ തുടങ്ങിയവയുടെ ദീർഘകാല ഉപയോഗം വിറ്റാമിൻ ബി12 നില കുറയുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

വിറ്റാമിൻ ബി12 കുറവ് എങ്ങനെ പരിശോധിക്കും?

സാധാരണയായി രക്തപരിശോധനയിലൂടെയാണ് വിറ്റാമിൻ ബി12 നില പരിശോധിക്കുന്നത്. എന്നാൽ ഒരൊറ്റ വിറ്റാമിൻ ബി12 പരിശോധനാ ഫലം മാത്രം ഉപയോഗിച്ച് എല്ലാ സാഹചര്യങ്ങളിലും കുറവ് നിർണയിക്കാൻ കഴിയണമെന്നില്ല. ചിലരിൽ serum vitamin B12 ഫലം borderline ആണെങ്കിൽ methylmalonic acid (MMA) പോലുള്ള അധിക പരിശോധനകൾ ഡോക്ടർ നിർദേശിക്കാം. Homocysteine പരിശോധനയും ചില സാഹചര്യങ്ങളിൽ സഹായകരമാകാം. NICE മാർഗനിർദേശങ്ങളും ബി12 കുറവ് anxiety, depression തുടങ്ങിയ മാനസികാരോഗ്യ ലക്ഷണങ്ങളുമായി ബന്ധപ്പെട്ടിരിക്കാമെന്ന് വ്യക്തമാക്കുന്നു. അതേസമയം, ലക്ഷണങ്ങളും അപകടസാധ്യതകളും കണക്കിലെടുത്താണ് പരിശോധന ആവശ്യമാണോ എന്ന് തീരുമാനിക്കേണ്ടത്.

വിറ്റാമിൻ ബി12 അടങ്ങിയ ഭക്ഷണങ്ങൾ

  • മുട്ട

  • പാൽ

  • തൈര്

  • മീൻ

  • ചിക്കൻ

  • മാംസം

  • മറ്റ് മൃഗജന്യ ഭക്ഷണങ്ങൾ

  • വിറ്റാമിൻ ബി12 ചേർത്ത ഫോർട്ടിഫൈഡ് ഭക്ഷണങ്ങൾ

anxiety, vitamin b12
സവാള നീര് തലയിൽ പുരട്ടിയാൽ മുടി വളരുമോ? ഉപയോഗിക്കുന്നതിന് മുൻപ് അറിയാം
anxiety, vitamin b12
വിളർച്ചയെ തടയാൻ പേരയ്ക്ക എങ്ങനെ സഹായിക്കും? അറിയാതെ പോകരുത് ഈ ​ഗുണങ്ങൾ
anxiety, vitamin b12
ചിരകിയ തേങ്ങ ഫ്രിഡ്ജിലോ ഫ്രീസറിലോ? ശരിയായി സൂക്ഷിക്കേണ്ട രീതി
Summary

Can Vitamin B12 Deficiency Cause Anxiety Know the Symptoms

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com