

ഹൃദ്രോഗം, ക്യാന്‍സര്‍ തുടങ്ങി ഗുരുതരമായ പല ആരോഗ്യപ്രശ്‌നങ്ങള്‍ക്കും കാരണമാകുന്ന ഒന്നാണ് പുകവലി. എന്നാല്‍ അമിതമായി പുകവലിക്കുന്നത് കാഴ്ചശക്തി പോലും തകരാറിലാക്കുമെന്നാണ് പുതിയ പഠനം ചൂണ്ടിക്കാട്ടുന്നത്.
സൈക്യാട്രി റിസേര്‍ച്ച് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനമാണ് പുകവലിക്കാര്‍ക്ക് നിറങ്ങള്‍ തിരിച്ചറിയാനുള്ള ശേഷി നഷ്ടപ്പെടുമെന്ന കണ്ടെത്തല്‍ പുറത്തുവിട്ടത്. അമിതമായി പുകവലിക്കുകയും പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയും ചെയ്യുന്നവര്‍ക്ക് നിറങ്ങള്‍ തമ്മില്‍ വേര്‍തിരിച്ച് മനസിലാക്കാനുള്ള ശേഷി നഷ്ടപ്പെടുമെന്ന് ഗവേഷകര്‍ പഠനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പുകയില ഉത്പന്നങ്ങളില്‍ അടങ്ങിയിട്ടുള്ള ഹാനീകരമായ ഘടകങ്ങള്‍ തലച്ചോറിലെ പാളികളുടെ കട്ടി കുറയ്ക്കും. ചിന്ത, ചലനം തുടങ്ങിയ കാര്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ തകരാറ് സംഭവിക്കുകയും ഇത് കാഴ്ചയെ മുഴവനായി ബാധിക്കുന്ന അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് പഠനത്തില്‍ വിശദീകരിച്ചിരിക്കുന്നത്.
പ്രതിദിനം 20 സിഗരറ്റുകള്‍ ഉപയോഗിക്കുന്ന 1400ഓളം പേരില്‍ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. 25നും 45നും ഇടയില്‍ പ്രായമുള്ളവരിലാണ് പഠനം നടത്തിയത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates