മതമേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തി; കലാകാരനാണെന്ന്തെളിഞ്ഞു; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അദ്ദേഹം ഏത് മതത്തില്‍ നിന്നാണ് വരുന്നതെന്ന് കാട്ടിത്തരുന്നു.
മതമേതെന്നറിയാന്‍ ഡിഎന്‍എ പരിശോധന നടത്തി; കലാകാരനാണെന്ന്തെളിഞ്ഞു; നവാസുദ്ദീന്‍ സിദ്ദിഖിയുടെ ട്വിറ്റര്‍ പോസ്റ്റ് വൈറലാകുന്നു

ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ദിഖി ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വീഡിയോ അദ്ദേഹം ഏത് മതത്തില്‍ നിന്നാണ് വരുന്നതെന്ന് കാട്ടിത്തരുന്നു. അതീ വൈകാരികമായ ഈ പോസ്റ്റിലൂടെ സിദ്ദിഖി മതേതരത്വം എന്താണെന്ന് കാട്ടിത്തരാന്‍ ശ്രമിച്ചിട്ടുണ്ട്. 

വിവിധ വസ്ത്രങ്ങളില്‍ പ്ലക്കാര്‍ഡുകളുമായാണ് നവാസുദ്ദീന്‍ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നത്. ഞാന്‍ നവാസുദ്ദീന്‍ സിദ്ദിഖി എന്നെഴുതിയ പ്ലക്കാര്‍ഡുമായാണ് ആദ്യത്തെ ചിത്രത്തില്‍ വരുന്നത്. എന്റെ ഡിഎന്‍എ പരിശോധനാ ഫലം കിട്ടിയെന്നും ഞാനാരാണെന്ന് മനസിലായെന്നും പിന്നീടത്തെ പ്ലക്കാര്‍ഡുകളില്‍ പറയുന്നുണ്ട്. 

തുടര്‍ന്ന് വെള്ള കുര്‍ത്തയും കാവി ഷാളും ചുവന്ന പൊട്ടും അണിഞ്ഞെത്തി 16.66 ശതമാനം ഹിന്ദുവാണെന്ന് കാണിക്കുന്നു. പിന്നെ.. തൊപ്പി വെച്ച് കറുത്ത ജുബ്ബ ധരിച്ചെത്തി. അതില്‍ 16.66 ശതമാനം മുസ്ലീം. പിന്നെ സിഖ്, ക്രിസ്ത്യന്‍, ബുദ്ധിസ്റ്റ് തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവരുടെയെല്ലാം വേഷവിധാനത്തിലെത്തുന്നുണ്ട്. എല്ലാത്തിലും 16.66 ശതമാനം എന്നാണെഴുതിയിരിക്കുന്നത് എന്നു മാത്രം. 

വീഡിയോയുടെ അവസാനം വീണ്ടും പഴയ വേഷത്തിലെത്തി താന്‍ ആരാണെന്ന് കണ്ടെത്തിയെന്നും തന്നിലടങ്ങിയിട്ടുള്ളത് 100 ശതമാനം കലാകാരനാണെന്നും നവാസുദ്ദീന്‍ പറയുകയാണ്. ഇന്ത്യയിലെ മതേതരത്വം വെളിപ്പെടുത്താനായി ചിത്രീകരിച്ച ഈ പോസ്റ്റ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. ആറു മണിക്കൂര്‍ കൊണ്ട് പത്ത് ലക്ഷം ആളുകളാണ് വിഡിയോ കണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com