ഉരുളകളാക്കി തൈര് സാദം വായിൽ കൊടുത്ത് യുവതി; അനുസരണയോടെ കഴിക്കുന്ന തെരുവു നായ 'കുട്ടൂസ്'- ഹൃദയം തൊടും കാഴ്ച (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th April 2022 12:45 PM  |  

Last Updated: 28th April 2022 12:49 PM  |   A+A-   |  

kuttoos

വീഡിയോ ദൃശ്യം

 

ഭൂമിയിലെ എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്ന ചിന്ത മനുഷ്യന്റെ ഔന്നത്യത്തിന്റെ അടയാളമാണ്. അത്തരത്തിലുള്ള ചില ദൃശ്യങ്ങൾ കാണുമ്പോൾ നാം ഹൃദയം കൊണ്ടാണ് ആ കാഴ്ചയെ സ്വീകരിക്കുക. അത്തരമൊരു ദൃശ്യമാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ നിറയുന്നത്. 

തെരുവു നായയ്ക്ക് ഭക്ഷണം ഉരുളകളാക്കി വായിൽ വച്ചുകൊടുക്കുന്ന യുവതിയുടെ ദൃശ്യമാണിത്. ബംഗാളിലെ ഡംഡം കന്റോൺമെന്റ് റെയിൽവേ സ്റ്റേഷനിൽ നിന്ന് പകർത്തിയതാണ് ഈ മനോഹരമായ ദൃശ്യം. കുട്ടൂസ് എന്ന് പേരുള്ള അഞ്ച് വയസുള്ള നായയ്ക്കാണ് യുവതി ഭക്ഷണം വാരി നൽകുന്നത്. 

യുവതി ഏറെ സ്നേഹത്തോടെ ഉരുളകളാക്കി നൽകുന്ന തൈരുസാദമാണ് നായ അനുസരണയോടെ ഇരുന്ന് ഭക്ഷിക്കുന്നത്.  അവിടെയുണ്ടായിരുന്ന യാത്രക്കാരാണ് ഈ ദൃശ്യം പകർത്തിയതും സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവച്ചതും. നിരവധിയാളുകൾ ഇപ്പോൾ തന്നെ ഈ ദൃശ്യം കണ്ടുകഴിഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

തുറന്നുകിടന്ന വാതിലിലൂടെ അതിവേഗം ഇഴഞ്ഞുകയറി കൂറ്റന്‍ പാമ്പ്, നടുങ്ങി വിറച്ച് യുവതി- വീഡിയോ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ