20 വർഷം മുമ്പ് കാണാതായ അമ്മ; സോഷ്യൽ മീഡിയയിൽ കണ്ട വിഡിയോയിൽ ആ മുഖം, അമ്മയെ കണ്ടെത്തി മകൾ   

അമ്മയെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ സഹായിക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം
യാസ്മിൻ ഷെയ്ഖ് / ചിത്രം: എഎൻഐ
യാസ്മിൻ ഷെയ്ഖ് / ചിത്രം: എഎൻഐ

20 വർഷം മുമ്പ് കാണാതായ അമ്മയെ മകൾക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. മുംബൈ സ്വദേശിയായ യാസ്മിൻ ഷെയ്ഖ് ആണ് പാക്കിസ്ഥാനിലെ ഒരു സോഷ്യൽ മീഡിയ സൈറ്റിൽ പ്രത്യക്ഷപ്പെട്ട വിഡിയോയിലൂടെ തന്റെ അമ്മയെ തിരിച്ചറിഞ്ഞത്. 

വർഷങ്ങൾക്ക് മുമ്പ് ദുബായിയിൽ പാചകക്കാരിയായി ജോലിക്ക് പോയ യാസ്മിന്റെ അമ്മ ഹമിദ ബാനു പിന്നെ തിരിച്ചുവന്നില്ല. 20 വർഷത്തിനിപ്പുറം വിഡിയോയിലൂടെ തന്റെ അമ്മയെ കണ്ടെത്താനായത് അത്ഭുതമായാണ് യാസ്മിൻ കരുതുന്നത്. "നാല് വർഷത്തേക്കൊക്കെ അമ്മ പലപ്പോഴും ഖത്തറിന് പോകാറുണ്ടായിരുന്നു. പക്ഷെ അവസാനം പോയപ്പോൾ ഒരു ഏജന്റിന്റെ സഹായത്തിലാണ് പോയത്. അത്തവണ അമ്മ പിന്നെ തിരിച്ചുവന്നില്ല. ഞങ്ങൾ അമ്മയ്ക്കായി ഒരുപാട് തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. തെളിവുകൾ ഒന്നും കൈയ്യിലില്ലായിരുന്നതുകൊണ്ട് ഞങ്ങൾക്ക് ഒരു പരാതി പോലും ഫയൽ ചെയ്യാൻ പറ്റിയില്ല", യാസ്മിൻ പറഞ്ഞു. 

അമ്മയെ കാണാനും സംസാരിക്കാനുമൊക്കെയായി ഏജന്റിനെ ബന്ധപ്പെടുമ്പോഴെല്ലാം അമ്മയ്ക്ക് ഞങ്ങളോട് സംസാരിക്കാൻ താത്പര്യമില്ലെന്ന് അറിയിച്ചെന്നാണ് അവർ ഞങ്ങളോട് പറഞ്ഞത്. അതേസമയം അവിടെ നടന്നതൊന്നും ആരോടും പറയരുതെന്ന് ഏജന്റ് പറഞ്ഞതായി അമ്മ വിഡിയോയിൽ പറയുന്നുണ്ട്. വിഡിയോ വന്നതിന് ശേഷമാണ് അമ്മ പാകിസ്ഥാനിലാണുള്ളതെന്ന് ഞങ്ങൾ അറിയുന്നത്. അല്ലെങ്കിൽ ഞങ്ങൾ ഇപ്പോഴും കരുതുക അമ്മ ദുബായിയിൽ തന്നെയാണെന്നാണ്. 

ബാനു ഭർത്താവിന്റെയും സഹോദരങ്ങളുടെയുമെല്ലാം പേര് പറഞ്ഞപ്പോഴാണ് വീട്ടുകാർക്ക് ആളെ മനസ്സിലായത്. സഭവിച്ചതെല്ലാം വിശ്വസിക്കാൻ കഴിയാതത്ര സന്തോഷത്തിലാണ് ഈ വീട്ടുകാർ. അമ്മയെ തിരികെ എത്തിക്കാൻ കേന്ദ്രസർക്കാർ സഹായിക്കണമെന്നാണ് ഈ കുടുംബത്തിന്റെ ആവശ്യം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com