നിറഞ്ഞൊഴുകുന്ന തടാകവും പച്ചമൂടിയ കുന്നുകളും, കണ്ണെടുക്കാതെ നോക്കിനിൽക്കും ബങ്കൂസ് താഴ്വര; വിഡിയോ വൈറൽ 

ഗുൽമാർഗും പഹൽഗാമും പോലെ മനോഹരമാണ് ഇവിടവും
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ശ്മീരിൽ എവിടെ നോക്കിയാലും മനോഹരമായ ഫ്രെയിമുകളായിരിക്കും കണ്ണിന് മുന്നിൽ. ഭൂമിയിലെ സ്വർഗ്ഗം എന്ന് സംശയമില്ലാതെ വിളിക്കാവുന്ന ഇടം. കശ്മീരിന്റെ ഭ്രമിപ്പിക്കുന്ന ഭംഗി നിറഞ്ഞുനിൽക്കുന്ന ഒരു വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്.

നോർവീജിയൻ നയതന്ത്രജ്ഞൻ എറിക് സോൾഹെം പകർത്തിയ ജമ്മു കശ്മീരിലെ കുപ് വാര ജില്ലയിലുള്ള ബങ്കൂസ് താഴ്വരയാണ് ദൃശ്യങ്ങളിലുള്ളത്. തെളിഞ്ഞ വെള്ളം നിറഞ്ഞൊഴുകുന്ന ഒരു തടാകവും പച്ചപ്പുനിറഞ്ഞുകിടക്കുന്ന കുന്നുകളും രണ്ട് കുതിരകളെയും വിഡിയോയിൽ കാണാം. 

കുന്നുകളും വൈവിധ്യമാർന്ന സസ്യജന്തുജാലങ്ങൾക്കും പേരുകേട്ടതാണ് ബങ്കൂസ് താഴ്വര. ഗുൽമാർഗും പഹൽഗാമും പോലെ മനോഹരമാണ് ഇവിടവും. വനം എന്നർദ്ധമുള്ള ബാൻ, പുല്ല് എന്ന് അർത്ഥമുള്ള ഗസ് എന്നീ രണ്ട് സംസ്‌കൃത വാക്കുകളിൽ നിന്നാണ് ബങ്കൂസ് എന്ന് പേര് കിട്ടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com