കുട്ടിക്കള്ളന് പ്രായപൂർത്തിയാകാൻ കാത്തിരുന്നു; 18-ാം പിറന്നാളിന് പൊലീസിന്റെ വക കേക്കു മുറി സർപ്രൈസ്

കള്ളന്റെ 18-ാം പിറന്നാൾ ആഘോഷമാക്കി പൊലീസ് 
കള്ളന്റെ 18-ാം പിറന്നാൾ ആഘോഷമാക്കി പൊലീസ്/ വിഡിയോ സ്ക്രീൻഷോട്ട്
കള്ളന്റെ 18-ാം പിറന്നാൾ ആഘോഷമാക്കി പൊലീസ്/ വിഡിയോ സ്ക്രീൻഷോട്ട്

റസ്റ്റ് ചെയ്യാന്‍ കുട്ടിക്കള്ളന് 18 വയസ് തികയാന്‍ കാത്തു നിന്ന് പൊലീസ്. ബ്രസീലിലാണ് സംഭവം. കള്ളന്റെ 18-ാം പിറന്നാളിന് വീട്ടിൽ കേക്ക് മുറിച്ച് ആഘോഷിച്ച ശേഷം യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.  ബ്രസീലിയൻ നിയമപ്രകാരം 18 താഴെ പ്രായമായവരെ അറസ്റ്റ് ചെയ്യാൻ പാടില്ല. ഇതോടെ പ്രതിക്ക് 18 വയസാകുന്നത് വരെ കാത്തിരിക്കുകയായിരുന്നു പൊലീസ്. 

പിറന്നാൾ ദിവസം കേക്കുമായി എത്തിയാണ് പൊലീസ് പ്രതിക്ക് സർപ്രൈസ് കൊടുത്തത്. ഇതിന്റെ വിഡിയോ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രതി കേക്കും മുറിക്കുന്നതും പൊലീസുകാർ ചുറ്റും കൂടിനിന്ന് കൈയടിച്ച് ആശംസിക്കുന്നതും വിഡിയോയിൽ കാണാം.

ആപ്പ്സർക്കിൾ കോ-ഫൗണ്ടർ തൻസു ഈ​ഗൻ ട്വിറ്റർ പങ്കുവെച്ച വിഡിയോയ്‌ക്ക് താഴെ രസകരമായ നിരവധി കമന്റുകളാണ് വരുന്നത്. ആ യുവാവിന്റെ ജീവതത്തിലെ ഏറ്റവും മറക്കാനാകാത്ത പിറന്നാളായിരിക്കും ഇതെന്നായിരുന്നു ഒരാളുടെ കമന്റ്. ബ്രസീലിൽ പൊലീസിന്റെ തന്ത്രപരമായ നീക്കമെന്നായിരുന്നു മറ്റൊരാൾ അറസ്റ്റിനെ പ്രശംസിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com