ഉമ്മയ്‌ക്ക് സർപ്രൈസ് കൊടുത്ത് മകൻ, ഞെട്ടിത്തരിച്ചു നിലത്തു ഇരുന്നുപോയി; ഹൃദയം തൊടുന്ന കാഴ്‌ച

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2023 12:58 PM  |  

Last Updated: 08th June 2023 12:58 PM  |   A+A-   |  

viral

അൻസിൽ വീട്ടിലെത്തിയപ്പോൾ/ ഇൻസ്റ്റ​ഗ്രാം

സോഷ്യൽ മീഡിയയിൽ വീട്ടുകാർക്ക് സർപ്രൈസ് നൽകുന്ന നിരവധി  വിഡിയോകൾ വൈറലാകാറുണ്ട്. എന്നാൽ ഈ വിഡിയോ ഹൃദയത്തോട് കുറച്ചുകൂടി ചേർന്നു നിൽക്കും. വിദേശിത്തു ജോലി ചെയ്യുന്ന മകൻ ഒന്നര വർഷത്തിന് ശേഷം അപ്രതീക്ഷിതമായി മുന്നിൽ വന്നു നിൽക്കുന്നത് കണ്ട് ഞെട്ടിത്തരിച്ചു നിൽക്കുന്ന അമ്മ. കണ്ണു നനയിപ്പിക്കുന്ന കാഴ്ചയെന്നായിരുന്നു സോഷ്യൽ മീഡിയയിൽ വിഡിയോയ്‌ക്ക് താഴെ വന്ന കമന്റുകൾ.

അൻസിൽ എന്ന യുവാവാണ് വീട്ടുകാരെ ഞെട്ടിച്ചത്. വീട്ടിൽ കയറിയ ഉടൻ സഹോദരങ്ങളുടെ അമ്പരപ്പും സ്നേഹപ്രകടനങ്ങളും കാണുമ്പോൾ തന്നെ കാണുന്നവരുടെ കണ്ണു നിറയും. അടുക്കളയിൽ തിരക്കിട്ടു ജോലി ചെയ്യുന്നതിനിടെ ഒട്ടും പ്രതീക്ഷിക്കാതെ മകനെ കണ്ട അമ്പരപ്പിൽ ഒന്നും മിണ്ടാനാകാതെ 'എന്റെ മോനേ' എന്ന് വിളിച്ച് അമ്മ പൊട്ടിക്കരഞ്ഞ് നിലത്തിരിക്കുന്നതും മകനെ കെട്ടിപ്പിടിക്കുന്നതും വിഡിയോയിൽ കാണാം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Anzil (@anzil_a)

'എന്റെ ഉമ്മ' എന്ന എഴുതി ഇൻസ്റ്റ​ഗ്രാമിലൂടെ അൻസിൽ തന്നെയാണ് വിഡിയോ പോസ്റ്റ് ചെയ്‌തത്. 14 ലക്ഷത്തിലധികം പേർ വിഡിയോ കണ്ടു. നിരവധി ആളുകളാണ് വിഡിയോയ്‌ക്ക് താഴെ കമന്റുമായി എത്തിയത്. വിഡിയോ കണ്ടു കണ്ണു നിറഞ്ഞു പോയെന്നായിരുന്നു പലരുടെയും കമന്റുകൾ. പല ആവർത്തി വിഡിയോ കണ്ടുവെന്നും പലരും കമന്റു ചെയ്‌തു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ഗെയിം ഓഫ് ത്രോൺസ്' താരങ്ങൾ കേരളത്തിൽ വിവാഹിതരായി; ചിത്രങ്ങൾ വൈറൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ