നൂറുകണക്കിനു തേനീച്ചകള്‍ വളഞ്ഞിട്ടു കുത്തി; നിലത്തു കിടന്ന് ഉരുണ്ട് അംഗപരിമിതന്‍, വളര്‍ത്തു നായക്കു നേരെയും ആക്രമണം

കൊലയാളി തേനീച്ചകളുടെ ആക്രമണത്തിന് ഇരയായി 60കാരൻ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രകോപമുണ്ടയാൽ എത്ര ദൂരമാണെങ്കിലും പിന്നിട്ട് വന്ന് ആക്രമിക്കുന്നതാണ് കൊലയാളി തേനീച്ചകളുടെ രീതി. ഇവയുടെ കുത്തേറ്റ് ജീവഹാനി വരെ സംഭവിച്ചിട്ടുണ്ട് അതുകൊണ്ട് ഇവയെ കൊലയാളി തേനീച്ചകൾ എന്ന് വിളിക്കുന്നത്. ഇത്തരത്തിൽ ഇവയുടെ  ആക്രമണത്തിന് ഇരയായ അംഗപരിമിതനായ ഒരു വയോധികന് വാർത്തയാണ് അമേരിക്കയിലെ അരിസോണയിൽ നിന്നും പുറത്തു വരുന്നത്.

ശനിയാഴ്ച വൈകുന്നേരം വീൽചെയറിൽ പുറത്തേക്കിറങ്ങിയ ജോൺ ഫിഷറിനും അദ്ദേഹത്തിന്റെ വളർത്തു നായയായ പിപ്പിനുമാണ് തേനീച്ചകളുടെ കുത്തേറ്റത്. അണുബാധയെ തുടർന്ന് എട്ട് വർഷങ്ങൾക്ക് മുൻപാണ് ജോണിന്റെ ഒരു കാൽ മുറിച്ചു മാറ്റിയത്. അന്നു മുതൽ അയാൾ വീൽചെയറിലാണ് സഞ്ചരിക്കുന്നത്. സംഭവം നടന്ന ശനിയാഴ്‌ചയും ജോൺ വീൽ ചെയറിൽ വളർത്തു നായക്കൊപ്പം പുറത്തേക്ക് ഇറങ്ങിയതാണ്. അപ്പോഴാണ് നൂറുകണക്കിന് വരുന്ന തേനീച്ചക്കൂട്ടം ജോണിനെയും നായയെയും ആക്രമിക്കാൻ ശ്രമിച്ചത്. ആക്രമണത്തിൽ വീൽചെയറിൽ നിന്നും വീണ ജോൺ നിലത്തു കിടന്ന് ഉരുളാൾ തുടങ്ങി. പിന്തുടർന്നു കുത്തിയ തേനീച്ചകളെ പിന്നീട് അ​ഗ്നിരക്ഷാ സേനയെത്തി വലിയ മർദ്ദത്തിൽ വെള്ളം ചീറ്റിച്ചാണ് തുരത്തിയത്.

250 ഓളം കുത്തേറ്റ പാടുകൾ ശരീരത്തിലുണ്ട്. ഇതിന് പുറമെ നിലത്തു ഉരുണ്ടതിന്റെ മുറിവുകളുമുണ്ടെന്ന് ജോൺ പറയുന്നു. നിലവിൽ ചികിത്സയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ വളർത്തു നായയായ പിപ്പിക്ക് 70 ഓളം കുത്തേറ്റിട്ടുണ്ട്. പ്രകോപനമുണ്ടായാൽ മറ്റു തേനീച്ചകളെക്കാൾ പത്തു മടങ്ങ് അധിക വേഗത്തിൽ ഇവ ആക്രമിക്കും. ഇവയുടെ കുത്തേറ്റ് മനുഷ്യർക്കും മൃഗങ്ങൾക്കും ജീവഹാനി സംഭവിച്ചതായുള്ള വാർത്തകൾ മുൻപും പുറത്തുവന്നിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com