പൂർണവൃത്തത്തിൽ മഴവില്ല്; അപൂർവ കാഴ്‌ചയെന്ന് സോഷ്യൽമീഡിയ, വൈറൽ ചിത്രം

ചിത്രത്തിൽ തെളിഞ്ഞു നിൽക്കുന്ന പൂർണവൃത്താകൃതിയിലുള്ള മഴവില്ല് കാണാം
പൂർണവൃത്താകൃതിയിൽ  മഴവില്ല്/ എക്സ്
പൂർണവൃത്താകൃതിയിൽ മഴവില്ല്/ എക്സ്

ഴ തോർന്ന ശേഷം മാനത്ത് വിരിയുന്ന മഴവില്ല് കാണാൻ എല്ലാവർക്കും ഇഷ്ടമായിരിക്കും. അർദ്ധവൃത്താകൃതിയിൽ ഒരറ്റത്ത് നിന്നും മറ്റൊരറ്റത്തേക്ക് ഒരു പാലം പോലെയാണ് നമ്മൾ മഴവില്ലിനെ കാണുക. അതിന്റെ ബാക്കി പകുതിയെ കുറിച്ച് സ്വപ്‌നങ്ങളിൽ പോലും ചിന്തിക്കാൻ ഇടയുണ്ടാകില്ല. ഇംഗ്ലണ്ടിൽ സൗത്ത് വെയിൽസിലെ ഗ്ലാമോർഗൻ താഴ്വാരത്തിന് മുകളിലൂടെ പോയ ഹെലികോപ്റ്റർ പകർത്തിയ പൂർണ വൃത്താകൃതിയിലുള്ള ഒരു മഴവില്ലിന്റെ ചിത്രമാണ് ഇപ്പോൾ സോഷ്യൽലോകത്തെ അമ്പരപ്പിക്കുന്നത്. 

എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഈ ചിത്രം ഇതിനോടകം വൈറലായിക്കഴിഞ്ഞു. ചിത്രത്തിൽ തെളിഞ്ഞു നിൽക്കുന്ന പൂർണ വൃത്താകൃതിയിലുള്ള മഴവില്ല് കാണാം. വെയിൽസിലെ സെന്റ് അഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൊലീസ് ഹെലികോപ്റ്ററിലെ ജീവനക്കാർ എടുത്താണ് ഈ ചിത്രം. ഇംഗ്ലണ്ടിലെ ഒരു മനോഹര കൃഷിയിടമാണ് ഗ്ലാമോർഗൻ താഴ്വാരം. അത്യാപൂർവ കാഴ്ച എന്നായിരുന്നു ചിത്രത്തിന് താഴെ പലരും കമന്റ് ചെയ്തത്. 

വിമാനത്തിൽ നിന്നോ ഉയരമുള്ള കെട്ടിടത്തിൽ നിന്നോ ഇത്തരത്തിൽ പൂർണവൃത്താകൃതിയിലുള്ള മഴവില്ല് കാണാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. താഴെയുള്ള ഭാഗം സാധാരണയായി ചക്രവാളത്തിൽ നിന്ന് മറഞ്ഞിരിക്കുന്നതിനാലാണിത് അവയെ നമ്മുക്ക് അർദ്ധവൃത്താകൃതിയൽ മാത്രം കാണാൻ കഴിയുന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com