ഒന്നും രണ്ടുമല്ല, 37 ഭക്ഷ്യവസ്തുക്കളോട് അലർജി; അനുഭവം പങ്കുവെച്ച് യുവതി, വിഡിയോ

37 ഭക്ഷ്യവസ്തുക്കളോടാണ് ജോവാന്‍ ഫാന്‍ എന്ന ഈ യുവതിക്ക് അലർജിയുള്ളത്
ജോവാന്‍ ഫാന്‍/ ഇൻസ്റ്റ​ഗ്രാം
ജോവാന്‍ ഫാന്‍/ ഇൻസ്റ്റ​ഗ്രാം

ചില ഭക്ഷ്യവസ്തുക്കൾ നമ്മളിൽ പല രീതിയിൽ അലർജി ഉണ്ടാക്കാറുണ്ട്. ​എന്നാൽ സിയോളിൽ നിന്നുള്ള 21കാരിയുടെ കഥ കുറച്ച് വ്യത്യസ്തമാണ്.  37 ലധികം ഭക്ഷ്യവസ്തുക്കളോടാണ് ജോവാന്‍ ഫാന്‍ എന്ന ഈ യുവതിക്ക് അലർജിയുള്ളത്. സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ച ഒരു വിഡിയോയിലൂടെയാണ് യുവതി ഇക്കാര്യം വെളിപ്പെടുത്തിയത്.

'മരിക്കാന്‍ 37 പുതിയ വഴികള്‍' എന്ന ക്യാപ്ഷനോടെയാണ് യുവതി വിഡിയോ പങ്കുവെച്ചിരിക്കുന്നത്. ക്ലിനിക്കില്‍ അലര്‍ജി പരിശോധന നടത്തുന്നതിന്റെ വിഡിയോയാണ് യുവതി പങ്കുവെച്ചിരിക്കുന്നത്. പരിപ്പ് വർ​ഗ്ഗത്തിൽപെടുന്ന എല്ലാ ഭക്ഷ്യസാധനങ്ങളോടും ഇവർക്ക് അലർജിയാണ്. കടൽ മീനുകളും കഴിക്കാൻ പറ്റില്ല. മുന്തിരങ്ങയോട് വരെ അലര്‍ജി. എന്നാൽ തനിക്ക് ആശങ്കയില്ലെന്നും യുവതി വിഡിയോയിലൂടെ വെളിപ്പെടുത്തുന്നുണ്ട്.

ദശലക്ഷക്കണക്കിന് ആളുകളാണ് യുവതിയുടെ വിഡിയോ ഇതിനോടകം കണ്ടത്. പുറത്തു പോയാൽ എങ്ങനെയാണ്  ഭക്ഷണം കഴിക്കുന്നത് എന്നും  യുവതി മറ്റൊരു വിഡിയോയിൽ പങ്കുവെച്ചിട്ടുണ്ട്. അലര്‍ജി ഉള്ള ഭക്ഷണം കഴിച്ചാല്‍ പത്ത് മിനിറ്റിനുള്ളില്‍ മുഖം ചുവന്ന് വരും. തുടര്‍ന്ന് ചൊറിച്ചിലും ചൂടും അനുഭവപ്പെടുവെന്നും യുവതി പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com