കയറുകെട്ടി കത്തി എറിഞ്ഞ് റെക്കോർഡ്; ലോക സർക്കസ് ദിനത്തിൽ ഗിന്നസിൽ ഇടം പിടിച്ച് അഭ്യാസി

സ്ലാക്ക്‌ലൈനിലൂടെ 34 അടി നാല് ഇഞ്ച് ദൂരമാണ് എഡ്ഗർ മൂന്ന് കത്തികൾ ജ​ഗിൽസ് ചെയ്തത്
എഡ്ഗർ യുഡ്‌കെവിച്ച്/ എക്‌സ്
എഡ്ഗർ യുഡ്‌കെവിച്ച്/ എക്‌സ്

ലോക സർക്കസ് ദിനത്തിൽ കയറുകെട്ടി കത്തി എറിഞ്ഞ് ​ഗിന്നസ് റെക്കോർഡ് സ്ഥാപിച്ച് സർക്കസ് കലാകാരൻ. ഏറ്റവും കൂടുതൽ ദൂരം സ്ലാക്ക്‌ലൈനിലൂടെ നടന്ന് കത്തികൾ ജ​ഗിൽസ് ചെയ്തതിലൂടെയാണ് ഈ നേട്ടം. കാലിഫോണിയ സ്വദേശിയാണ് എഡ്ഗർ യുഡ്‌കെവിച്ച്. 

കൊറൊനാഡോയിൽ വെച്ച് നടന്ന മത്സരത്തിൽ സ്ലാക്ക്‌ലൈനിലൂടെ 34 അടി നാല് ഇഞ്ച് ദൂരമാണ് എഡ്ഗർ മൂന്ന് കത്തികൾ ജ​ഗിൽസ് ചെയ്തത്.  
സ്ലാക്ക്‌ലൈൻ ചെയ്യുന്നതിന് ഒരു മീറ്റർ ഉയരത്തിലാണ് കയർ കെട്ടിയിരുന്നത്. കയറിന്റെ രണ്ട് അറ്റങ്ങൾ രണ്ട് വശത്തായി കെട്ടിയിട്ട് അതിന് മുകളിലൂടെ നിയന്ത്രണം തെറ്റാതെ നടക്കുന്ന അഭ്യാസത്തെയാണ് സ്ലാക്ക്‌ലൈൻ എന്ന് പറയുന്നത്. കൂടുതലായും സർക്കസ് അഭ്യാസങ്ങളുടെ ഭാഗമായാണ് സ്ലാക്ക്‌ലൈൻ ചെയ്യുന്നത്. 

നിരവധി ഗിന്നസ് വേൾഡ് റെക്കോർഡ് ഉടമകളിൽ നിന്നും പ്രചോദനം ഉൾകൊണ്ടാണ് ഈ രംഗത്തേക്ക് എത്താൻ കാരണമെന്ന് എഡ്ഗർ പറയുന്നു. ഒരു സർക്കസ് അഭ്യാസി ആയതിനാൽ നിരന്തരം പരിശീലനം ചെയ്യാറുണ്ട്. 12 വർഷമായി സർക്കസ് മേഖലയിലാണ് എഡ്ഗർ യുഡ്‌കെവിച്ച് പ്രവർത്തിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com