500 രൂപ നോട്ടുകൾ കൊണ്ട് 20 ലക്ഷത്തിന്റെ മാല; 'വരനെ കള്ളൻ കൊണ്ടു പോകാതെ നോക്കണം', വിഡിയോ

500 രൂപയുടെ നോട്ടുകൾ കൊണ്ട് 20 ലക്ഷം മൂല്യം വരുന്ന നോട്ടുമാലയാണ് വരൻ അണിഞ്ഞിരുന്നത്
20 ലക്ഷത്തിന്റെ നോട്ടുമാലയുമായി വരൻ/ ഇൻസ്റ്റ​ഗ്രാം
20 ലക്ഷത്തിന്റെ നോട്ടുമാലയുമായി വരൻ/ ഇൻസ്റ്റ​ഗ്രാം

ണക്കൊഴുപ്പ് പ്രദർശിപ്പിക്കാൻ വിവാഹത്തിന് പല തരത്തിൽ ആഢംബരങ്ങൾ നടത്താറുണ്ട്. ഉത്തരേന്ത്യയിൽ കുടുംബത്തിന്റെ ആസ്തി കാണിക്കാൻ വരന്റെ കഴുത്തിൽ നോട്ടുമാല അണിയിക്കുന്നത് ഒരു ചടങ്ങായാണ് നടത്തുന്നത്. എന്നാൽ ഹരിയാനയിൽ നിന്നുള്ള ഒരു വരൻ അണിഞ്ഞ നോട്ടുമാല കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽമീഡിയ. 

500 രൂപയുടെ നോട്ടുകൾ കൊണ്ട് 20 ലക്ഷം മൂല്യം വരുന്ന നോട്ടുമാലയാണ് വരൻ അണിഞ്ഞിരുന്നത്. മതിലിന് മുകളിൽ നിൽക്കുന്ന വരന്റെ നോട്ടുമാലയുടെ നീളം റോഡ് വരെ നീളുന്നു. 'എന്നാലും ഇത് കുറച്ച് കൂടി പോയില്ലേ' എന്നാണ് സോഷ്യൽമീഡിയയുടെ ചോദ്യം. വരനും നോട്ടുമാലയും വളരെപെട്ടന്ന് സോഷ്യൽമീഡിയയിൽ വൈറലായി.

എത്രയും വേ​ഗം വരനെ ബാങ്കിൽ ഏൽപ്പിക്കു അല്ലെങ്കിൽ കള്ളൻ കൊണ്ടു പോകും, ഇഡി ഇപ്പോൾ വീട്ടിൽ എത്തും തുടങ്ങി രസകരമായ നിരവധി കമന്റുകളാണ് വിഡിയോയ്‌ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്. കമന്റുകളിൽ ഇത് കള്ള നോട്ടുകളാണെന്ന് പറഞ്ഞവരും ഉണ്ടായിരുന്നു. സമ്പത്ത്, സമൃദ്ധി, ഭാഗ്യം എന്നിവയുടെ പ്രതീകമായാണ് നോട്ടുമാല അണിയുന്നതെന്നാണ് വിശ്വാസം.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com