അനുകരിക്കരുത്! രണ്ടര മണിക്കൂർ വ്യായാമം ചെയ്ത് 69കാരൻ കുറച്ചത് 11 കിലോ; റെക്കോർഡ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 24th September 2023 10:45 AM |
Last Updated: 24th September 2023 10:45 AM | A+A A- |

ബഹാമ ഐഗുബോവ/ എക്‌സ് വിഡിയോ സ്ക്രീൻഷോട്ട്
ഏറ്റവും വേഗത്തിൽ ശരീരഭാരം കുറച്ചുള്ള ലോക റെക്കോർഡ് നേട്ടം കൈവരിച്ച് റിഷ്യയിൽ നിന്നും 69 കാരൻ. വെറും രണ്ടര മണിക്കൂർ കൊണ്ട് 11 കിലോ ശരീരഭാരമാണ് ബഹാമ ഐഗുബോവ എന്ന വ്യക്തി കുറച്ചത്. 2019 ൽ റഷ്യൻ ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ അദ്ദേഹം ഇടം പിടിച്ചിരുന്നു. അന്ന് അഞ്ച് മണിക്കൂർ കൊണ്ട് 9.3 കിലോ ഭാരമാണ് കുറച്ചത്. പുതിയ നേട്ടത്തിലൂടെ സ്വന്തം റെക്കോർഡാണ് അദ്ദേഹം തിരുത്തിയിരിക്കുന്നത്.
മഖച്കലയിൽ സംഘടിപ്പിച്ച 21 കിലോമീറ്റർ ഓട്ടത്തിലൂടെയാണ് ഈ നേട്ടം. എന്നാൽ അദ്ദേഹത്തിന്റെ റെക്കോർഡ് ഗിന്നസ് ബുക്ക്‌സ് ഓഫ് റെക്കോർഡ്‌സിൽ രേഖപ്പെടുത്താനാകില്ല. ആളുകൾ അപകടകരമായ പരീക്ഷണങ്ങളിൽ ഏർപ്പെടുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയില്ലെന്ന നിലപാടാണ് ഗിന്നസ് വേൾഡ് റെക്കോർഡ്സിനുള്ളത്.
എക്‌സ് പ്ലാറ്റ്‌ഫോമിലെ അദ്ദേഹത്തിന്റെ പരിശീലന വിഡിയോ ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. ട്രാക്കിലൂടെ അദ്ദേഹം ഓടുന്നതും വിഡിയോയിൽ കാണാം. ജൂഡോ, സാംബോ, ഗ്രീക്കോ-റോമൻ ഫ്രീസ്റ്റൈൽ ഗുസ്തി എന്നിവയിൽ വിദഗ്ധനാണ് ഐഗുബോവ.
Russie : Bahama Aigubov, 69 ans, habitant du Daghestan, "a perdu 11 kg en 2,5 heures en courant lors de la course Atletica sur une distance de 21 km."
— Rebecca Rambar (@RebeccaRambar) September 21, 2023
Le détenteur du record a admis qu'il avait appris à perdre du poids rapidement dans sa jeunesse, lorsqu'il pratiquait la lutte. pic.twitter.com/qcUxuvoyLq
രണ്ട് മണിക്കൂറിനുള്ളിൽ 11 കിലോ ഭാരം കുറയ്ക്കണമെങ്കിൽ ശരീരത്തിൽ നിന്ന് ദ്രാവകം നീക്കം ചെയ്യേണ്ടതുണ്ട്. ദിവസേനയുള്ള കഠിന വ്യായാമത്തിലൂടെയാകാം അദ്ദേഹം തന്റെ ശരീരം പാകപ്പെടുത്തിയതെന്ന് പോഷകാഹാര വിദഗ്ധനായ ഒക്സാന ലൈസെങ്കോ പറയുന്നു. എന്നാൽ വ്യായാമം ശീലമാക്കാത്ത ഒരാൾ ഒരിക്കലും ഈ സാഹസത്തിന് ഒരുങ്ങരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഒറ്റയടുക്കിന് നിറഞ്ഞു തുളുമ്പിയ 13 ബിയർ മഗ്ഗുകള്‍, 'വെയിട്രസിന്റെ ശക്തി അപാരം'; വിഡിയോ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ