പാമ്പുമായി ബന്ധപ്പെട്ട നിരവധി വിഡിയോകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. ചിലത് കൗതുകം ജനിപ്പിക്കുമ്പോള്‍ ഒട്ടുമിക്കതും ഭയം ഉളവാക്കുന്നത്. ഇപ്പോള്‍ ഇരയാണെന്ന് കരുതി ചാടിപിടിക്കാന്‍ ശ്രമിച്ച മത്സ്യത്തിന് സംഭവിച്ച അമളിയുടെ വിഡിയോയാണ് വൈറലാകുന്നത്. ഒടുവില്‍ മറ്റൊരു മത്സ്യം രക്ഷയ്ക്ക് എത്തുകയായിരുന്നു.
എക്‌സിലാണ് മത്സ്യം- പാമ്പ് പോരാട്ടം വൈറലായത്. പാമ്പ് ആണെന്ന് അറിയാതെ പച്ചിലപ്പാമ്പിനെ ലക്ഷ്യമാക്കിയാണ് മത്സ്യം കുതിച്ചത്. ചെടിയുടെ കൊമ്പില്‍ തൂങ്ങിക്കിടന്ന പാമ്പിനെ ലക്ഷ്യമാക്കിയാണ് വെള്ളത്തില്‍ നിന്ന് മത്സ്യം ഉയര്‍ന്നുപൊങ്ങിയത്. പാമ്പിന്റെ തല വായിലാക്കിയെങ്കിലും ഇരയുമായി വെള്ളത്തിലേക്ക് മടങ്ങാന്‍ മത്സ്യത്തിന് കഴിഞ്ഞില്ല.
കുറച്ചുനേരം വായുവില്‍ പാമ്പുമായി തൂങ്ങിക്കിടന്ന മത്സ്യത്തിന് 'കൂട്ടുകാരന്‍' രക്ഷയ്ക്ക് എത്തുകയായിരുന്നു. മറ്റൊരു മത്സ്യം വാലില്‍ കടിച്ച് വലിച്ച് 'കൂട്ടുകാരനെ' രക്ഷിക്കുകയായിരുന്നു. മത്സ്യം വെള്ളത്തിലേക്ക് തന്നെ മടങ്ങിപ്പോകുന്നതാണ് വിഡിയോയുടെ അവസാനം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക