അതിജീവനത്തിന്റെയും അഭിവൃദ്ധിയുടെയും ചിറകുകൾ നൽകി ബ്രേക്ക് ഫ്രീ സ്റ്റോറീസ്, വിവാഹമോചിതരായ സ്ത്രീകൾക്ക് പ്രതീക്ഷയുടെ പുതിയ ലോകം

ബ്രേക്ക് ഫ്രീ സ്റ്റോറീസിന്റെ ബാനറിൽ ആരംഭിച്ച ഈ സംരംഭം, വിവാഹമോചിതയായ 30 വയസ്സുള്ള റാഫിയ അഫിയുടെ ആശയമാണ്, അവർ സ്വന്തം വ്യക്തിപരമായ വേദനകളെ പ്രതീക്ഷയുടെ വേദിയാക്കി മാറ്റി.
Break Free Stories,
Break Free Stories: അടുത്തിടെ വാഗമണിൽ നടന്ന ആദ്യ ക്യാമ്പിൽ 15 സ്ത്രീകളാണ് പങ്കെടുത്തത്.
Updated on
2 min read

കോഴിക്കോട്: ചായക്കപ്പുകളും, നിശബ്ദമായ കണ്ണീരും, അപ്രതീക്ഷിതമായ പൊട്ടിച്ചിരികളും നിറഞ്ഞ ഒരു മുറിയിൽ, മണിക്കൂറുകൾക്ക് മുമ്പ് അപരിചിതരായ ഒരു കൂട്ടം സ്ത്രീകൾ വാക്കുകളേക്കാൾ ആഴമേറിയ എന്തോ ഒന്നിന്റെ പിടിയിലായി. തെറാപ്പിക്കോ നിയമോപദേശത്തിനോ വേണ്ടിയല്ല, മറിച്ച് സ്വതന്ത്രമായി ശ്വസിക്കാനും, മടിയില്ലാതെ തുറന്നു സംസാരിക്കാനും. വിവാഹമോചനത്തിനു ശേഷമുള്ള ജീവിതം മനോഹരമാകുമെന്ന് തങ്ങളെത്തന്നെയും - പരസ്പരവും - ഓർമ്മിപ്പിക്കാനുമുള്ള അവസരത്തിനായാണ് അവർ ഒത്തുകൂടിയത്.

ബ്രേക്ക് ഫ്രീ സ്റ്റോറീസിന്റെ (Break Free Stories)ബാനറിൽ ആരംഭിച്ച ഈ സംരംഭം, വിവാഹമോചിതയായ 30 വയസ്സുള്ള റാഫിയ അഫിയുടെ ആശയമാണ്, അവർ തന്റെ വ്യക്തിപരമായ വേദനയെ പ്രതീക്ഷയുടെ ഒരു വേദിയാക്കി മാറ്റി. "എന്റെ ദുഃഖത്തിൽ ഒറ്റയ്ക്കാണെന്ന് ഞാൻ കരുതി," അവർ ഓർമ്മിക്കുന്നു. "എന്നാൽ ഞാൻ സോഷ്യൽ മീഡിയയിൽ എന്റെ കഥ പങ്കിടാൻ തുടങ്ങിയപ്പോൾ, നൂറുകണക്കിന് സ്ത്രീകൾ നിശബ്ദമായി ഇങ്ങനെ കടന്നുപോകുന്നുണ്ടെന്ന് ഞാൻ മനസ്സിലാക്കി. അതാണ് ഇങ്ങനെയൊരു ആശയത്തിനുള്ള വിത്ത് പാകിയത്."

നിയമപരമായ പിന്തുണയും വൈകാരിക പങ്കുവെക്കലും ലക്ഷ്യമിട്ടുള്ള ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പായാണ് തുടങ്ങിയത് ഇപ്പോൾ ഒരു പ്രസ്ഥാനമായി വളർന്നു. സംസ്ഥാനത്തുടനീളമുള്ള 100-ലധികം സ്ത്രീകൾ ഇത്തരം ഒത്തുചേരലുകൾ നടത്തുന്നതിനായി റാഫിയയുമായി ചർച്ചകൾ നടത്തുന്നു.

അടുത്തിടെ വാഗമണിൽ നടന്ന ആദ്യ ക്യാമ്പിൽ വ്യത്യസ്ത കഥകളുള്ള 15 സ്ത്രീകളാണ് പങ്കെടുത്തത്. എന്നാൽ, ഇവർക്കെല്ലാം തകർന്ന ദാമ്പത്യത്തിന്റെ വേദനയെക്കുറിച്ച് പൊതുവായ ഒരു കഥയും ഉണ്ടായിരുന്നു. ചിലർ വിവാഹമോചനം നേടിയിരുന്നു; മറ്റു ചിലർ നിയമപോരാട്ടങ്ങളിലാണ് ഇപ്പോഴും.

ആ പരിപാടി അവർക്ക് അപൂർവ്വമായി മാത്രം കണ്ടെത്തുന്ന ഒന്ന് നൽകി: , മുൻവിധികളില്ലാത്ത, സ്ത്രീകൾ മാത്രമുള്ള ഒരു കൂട്ടം, എന്താണ് തെറ്റ് സംഭവിച്ചത് എന്നതിലല്ല, മറിച്ച് എന്ത് ഇപ്പോഴും എന്താണ് ശരിയാകാൻ കഴിയുക എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. "ഭൂതകാലത്തെക്കുറിച്ച് കരയാനല്ല,വീണ്ടും പുഞ്ചിരിക്കാൻ പഠിക്കാൻ" റാഫിയ ആത്മവിശ്വാസത്തോടെ പറയുന്നു.

ആത്മപ്രകാശന സെഷനുകൾ മുതൽ പാചകം, കഥപറച്ചിൽ , ചെറിയ ട്രെക്കിങ് തുടങ്ങിയ പ്രവർത്തനങ്ങൾ വരെ, ക്യാമ്പ് സൂക്ഷ്മവും എന്നാൽ ശക്തവുമായ രീതിയിൽ ചൈതന്യവും സന്തോഷവും പകർന്നു നൽകി.

'വിവാഹമോചനത്തെ അതിജീവിക്കുക മാത്രമല്ല, അതിനുശേഷവും മികവോടെ മുന്നോട്ട് പോകുക എന്നതാണ് പ്രധാനം'

ആ ആഘാതം നിഷേധിക്കാനാവാത്തതാണ്. "വർഷങ്ങൾക്കുശേഷം ആദ്യമായി ഞാൻ കുറ്റബോധമില്ലാതെ ചിരിച്ചു," ആദ്യ ക്യാമ്പിന്റെ ഭാഗമായിരുന്ന കോഴിക്കോട് നിന്നുള്ള ഒരു സ്ത്രീ പറഞ്ഞു. "ഞങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു, പക്ഷേ ഞങ്ങളെല്ലാം വേഗത്തിൽ അടുപ്പത്തിലായി. ഒരു അസ്വസ്ഥതയോ മടിയോ ഉണ്ടായിരുന്നില്ല."

പല സ്ത്രീകൾക്കും വിവാഹമോചനം എന്നത് വെറുമൊരു വ്യക്തിപരമായ നഷ്ടമല്ല - അതൊരു സാമൂഹികമായ പുറന്തള്ളപ്പെടലാണ്. സാമ്പത്തിക അരക്ഷിതാവസ്ഥ, കുടുംബ പിന്തുണയുടെ അഭാവം എന്നിവ വൈകാരിക ആഘാതത്തെ വർദ്ധിപ്പിക്കുന്നു. "ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന്, പല മാതാപിതാക്കളും ഇപ്പോഴും വിവാഹമോചനത്തെ വ്യക്തിപരമായ പരാജയമായി കാണുന്നു എന്നതാണ്. അത് സമ്മർദ്ദത്തിന്റെ മറ്റൊരു ആക്കം കൂട്ടുന്നു" റാഫിയ വിശദീകരിക്കുന്നു.

പിന്തുണ നൽകുന്ന മാതാപിതാക്കളുടെ ഭാഗ്യം ലഭിച്ച റാഫിയ ഇപ്പോൾ കുടുംബങ്ങളിൽ അവബോധം വളർത്തുന്നതിനായി പ്രവർത്തിക്കുന്നു. "കുടുംബം ഇല്ലെങ്കിൽ, ഈ അവസ്ഥ മറികടക്കാൻ വളരെ ബുദ്ധിമുട്ടാണ്," അവർ പറയുന്നു. റാഫിയ പലപ്പോഴും വനിതാ ഫോറങ്ങളിലും രക്ഷാകർതൃ ഗ്രൂപ്പുകളിലും സംസാരിക്കാറുണ്ട്, അവരുടെ കാഴ്ചപ്പാടുകളെ നാണക്കേടിൽ നിന്ന് പിന്തുണയിലേക്ക് മാറ്റാൻ അവരെ പ്രേരിപ്പിക്കുന്നു.

ക്യാമ്പിന്റെ ഔദ്യോഗിക യാത്രയായിരുന്നു പൊതുജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. ഈ അവസരത്തിൽ, പങ്കെടുക്കുന്നവർ ഭക്ഷണം പങ്കിട്ടു, പരസ്പരം സംസാരിച്ചു, പാട്ടുപാടി, നൃത്തം ചെയ്തു - ഇത്തരം ക്യാമ്പുകൾക്കായി ആവശ്യം കൂടുന്നത് കാരണം ഒരേ സമയം 15-20 സ്ത്രീകളെ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിൽ ക്യാമ്പുകൾ നടത്താനാണ് ആലോചിക്കുന്നത്. സാഹസിക കായിക വിനോദങ്ങൾ, സ്വയം പ്രതിരോധ ക്ലാസുകൾ, സാമ്പത്തിക-സാക്ഷരതാ വർക്ക്‌ഷോപ്പുകൾ, കരിയർ മെന്ററിങ് എന്നിവ ഉൾപ്പെടുത്താനുള്ള പദ്ധതികളും പുരോഗമിക്കുന്നു. “സ്ത്രീകൾ ഇതുപോലെ ഒത്തുചേരുന്നതിൽ വിപ്ലവകരമായ എന്തോ ഒന്ന് ഉണ്ട്,” റാഫിയ പറയുന്നു. “ഇതിലൂടെ വിവാഹമോചനത്തെ അതിജീവിക്കുക മാത്രമല്ല, അതിനുശേഷം അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും.”

" ഈ കൂടിച്ചേരലിന് ശേഷം, ബുദ്ധിമുട്ടുള്ള സമയങ്ങളിലൂടെ കടന്നുപോകുന്ന വിവാഹമോചിതരായ പുരുഷന്മാരിൽ നിന്നും എനിക്ക് കോളുകൾ ലഭിച്ചു. കൂടുതൽ അംഗങ്ങൾ ചേർന്നാൽ, വിവാഹമോചനവുമായി ബന്ധപ്പെട്ട് പുരുഷന്മാർക്കായി ഞങ്ങൾ ക്യാമ്പുകൾ നടത്തും," റാഫിയ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com