കമ്പനി പറ്റിച്ചു; പണി കിട്ടുന്നത് ധോനിക്കും ഭാജിക്കും

കമ്പനി പറ്റിച്ചു; പണി കിട്ടുന്നത് ധോനിക്കും ഭാജിക്കും

ന്യൂഡെല്‍ഹി: സെലിബ്രിറ്റി സ്റ്റാറ്റസുള്ള താരങ്ങളെ പിടിച്ചു ബ്രാന്‍ഡ് അംബാസഡര്‍മാരാക്കുന്ന കമ്പനികള്‍ നിരവധിയാണ് ഇന്ത്യയില്‍. ക്രിക്കറ്റ് താരങ്ങളാകും ഒരു പക്ഷെ ഇതില്‍ ഏറ്റവും കൂടുതല്‍. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോഹ്ലി തുടങ്ങിയ താരങ്ങളാണ് ഇതില്‍ മുന്നില്‍ നില്‍ക്കുന്നത്.

ഇതേ രീതിയില്‍ ഒന്നു ബ്രാന്‍ഡ് അംബാസഡര്‍മാരായതിന്റെ ക്ഷീണത്തിലാണ് ഇന്ത്യന്‍ ടീം മുന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനിയും സ്പിന്നര്‍ ഹര്‍ബജന്‍ സിംഗും. റിയല്‍ എസ്റ്റേറ്റ് കമ്പനിയായ അമ്രപാളി ഗ്രൂപ്പിന്റെ പരസ്യത്തില്‍ ധോണിയും ഭാജിയും മത്സരിച്ചാണ് എത്തിയിരുന്നത്. എന്നാല്‍, പരസ്യത്തില്‍ പറയുന്ന പോലെ ഉപഭോക്തക്കള്‍ക്കു നല്‍കാന്‍  കമ്പനിക്കു സാധിക്കുന്നില്ലെന്നും നിരവധി ഉപഭോക്താക്കളുടെ നിക്ഷേപം നഷ്ടമായെന്നും ആരോപിച്ചു കമ്പനിക്കെതിരേ നടക്കുന്ന പ്രതിഷേധത്തില്‍ താരങ്ങളുടെ പേരും വന്നതോടെ പുലിവാലു പിടിച്ചിരിക്കുകയാണ് ഇവര്‍.

ധോനിയെയും ഹര്‍ബജനെയും മെന്‍ഷന്‍ ചെയ്തു നിരവധി ട്വീറ്റുകള്‍ വന്നപ്പോള്‍ ഹര്‍ഭജന്‍ മറുപടികൊടുക്കാന്‍ പോയി. താങ്കളുടെ പണം മാത്രമല്ല, പലരുടെയും പണം പോയിട്ടുണ്ടെന്നും എന്തിനു തങ്ങള്‍ തന്നെ കബളിപ്പിക്കപ്പെട്ടെന്നുമാണ് ഭാജിയുടെ മറുട്വീറ്റ്. കമ്പനിയെ പ്രൊമോട്ട് ചെയ്തതിനു നിങ്ങള്‍ക്കു വില്ല കിട്ടിയില്ലേ എന്നായിരുന്നു ട്വിറ്ററില്‍ ഉയര്‍ന്ന ചോദ്യം.

അതേസമയം, അമ്രപാളി ഗ്രൂപ്പ് മേധാവിയുടെ സുഹൃത്താണ് ധോണി. ഇക്കാര്യത്തില്‍ നിങ്ങള്‍ക്കൊന്നും അറിയില്ലെന്നു പറയരുത് എന്നൊരു ട്വീറ്റിനു അയാള്‍ ധോണിയുടെ സുഹൃത്തായിരിക്കും എന്റേതല്ല. അതുകൊണ്ടു ഇക്കാര്യം ധോനിയോട് ചോദിക്കൂ എന്നാണ് ഭാജിയുടെ മറുപടി.

കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനം ധോനി കഴിഞ്ഞ വര്‍ഷം രാജിവെച്ചിരുന്നെങ്കിലും ഇക്കാര്യത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. 2011ല്‍ ലോകകപ്പ് ജയിച്ച ഇന്ത്യന്‍ ടീമിനു വില്ല നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന അമ്രപാളി ഗ്രൂപ്പ് ഇതുവരെ വാക്കു പാലിച്ചിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com