സ്പാനിഷ് ലീഗില്‍ 350ഉം തികച്ചു മെസി; ബാഴ്‌സയെ ഒറ്റക്കു നയിച്ചു ജയം സമ്മാനിച്ചു

സ്പാനിഷ് ലീഗില്‍ 350ഉം തികച്ചു മെസി; ബാഴ്‌സയെ ഒറ്റക്കു നയിച്ചു ജയം സമ്മാനിച്ചു

മാഡ്രിഡ്: സൂപ്പര്‍ താരം നെയ്മറിന്റെ കൂടുമാറ്റവും ലൂയിസ് സുവാരസിന്റെ പരിക്കും പ്രതിസന്ധിയിലാക്കിയ ബാഴ്‌സലോണയെ ഒറ്റയ്ക്കു നയിച്ചു ലയണല്‍ മെസി. ലാലീഗയിലെ രണ്ടാം മത്സരത്തില്‍ ആല്‍വെസിനെതിരേ രണ്ടു ഗോളുകള്‍ നേടിയാണ് മെസി ബാഴ്‌സയെ ഒറ്റയ്ക്കു ചുമലിലേറ്റിയത്. ഇതോടെ സ്പാനിഷ് ലീഗില്‍ 350 ഗോളുകള്‍ എന്ന റെക്കോഡ് നാല് തവണ ലോക ഫുട്‌ബോളറായ മെസിക്കൊപ്പമായി.

നെയ്മറിനു പകരക്കാരനായി ബാഴ്‌സ കരാറിലെത്തിയ ഫ്രഞ്ച് താരം ഒസ്മാന്‍ ഡെംബലെയും പരിക്കു പറ്റിയ സുവാരസും ഇല്ലാതെയാണ് ബാഴ്‌സ ആല്‍വസിനെതിരേ അവരുടെ മൈതാനമായ മെന്‍ഡിസൊറോസ സ്‌റ്റേഡിയത്തിലറങ്ങിയത്.

ആദ്യ പകുതിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന ബാഴ്‌സയ്ക്കു ലഭിച്ച പനാല്‍റ്റി ആല്‍വെസ് ഗോളി ഫെര്‍ണാണ്ടോ പച്ചേക്കൊ തട്ടിയകറ്റിയതോടെ ബാഴ്‌സ കൂടുതല്‍ സമ്മര്‍ദ്ദത്തിലായി. ഇടതു മൂലയിലേക്കു മെസിയടിച്ച പനാല്‍റ്റി പച്ചേക്കൊ രക്ഷപ്പെടുത്തുകയായിരുന്നു. ഇതോടെ സമനില മണത്ത കളിയിലേക്കു രണ്ടാം പകുതിയില്‍ മെസിയുടെ ചിറകിലേറി ബാഴ്‌സ തിരിച്ചു വന്നു.

ലാലീഗയില്‍ 17ാം വയസു മുതല്‍ കളി തുടങ്ങിയ മെസ്സി 12 വര്‍ഷത്തിനു ശേഷം പുതിയ നാഴികകല്ല താണ്ടിയപ്പോള്‍ ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതുള്ള ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ 66 ഗോളുകള്‍ മുന്നിലാണ് ലാലീഗയില്‍.

യൂറോപ്പിലെ അഞ്ചു മികച്ച ലീഗുകളില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന രണ്ടാമത്തെ താരമാണ് മെസി. ബയേണ്‍ മ്യൂണിക്ക് താരമായിരുന്ന ജെര്‍ഡ് മുള്ളറിന്റെ 365 ഗോളുകളാണ് മെസിക്കു മുന്നിലുള്ളത്. ഇത് ഈ സീസണില്‍ തന്നെ തകര്‍ക്കുമെന്നാണ് മെസി ആരാധകര്‍ കരുതുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com