

അഞ്ചു വയസുള്ളപ്പോഴായിരുന്നു അവര്‍ ആദ്യം കണ്ടത്. ഇടംകാല്‍ കൊണ്ട് വിസ്മയം തീര്‍ത്ത് ഫുട്‌ബോള്‍ മിശിഹയായി ഉയര്‍ന്നപ്പോഴും, തന്റെ കൂടെ തന്നെ നിര്‍ത്തിയിരുന്ന കളിക്കൂട്ടുകാരിയെ ഇപ്പോഴിതാ ''നൂറ്റാണ്ടിലെ വിവാഹം'' എന്ന പേരോടു കൂടി സ്വന്തമാക്കിയിരിക്കുകയാണ് മെസി.
മൈതാനത്ത് മെസിയുടെ കാലുകള്‍ക്ക് പിന്നാലെയായിരുന്നു ആരാധകരുടെ കണ്ണുകളെങ്കില്‍, വെള്ളിയാഴ്ച അര്‍ജന്റീനയിലെ റൊസാരിയോയില്‍ നടന്ന വിവാഹ ആഘോഷങ്ങളായിരുന്നു ലോകത്തിലെ ഫുട്‌ബോള്‍ പ്രേമികളുടെ ഫോക്കസ് പോയിന്റ്.
ബാഴ്‌സലോണയില്‍ സഹകളിക്കാരായ നെയ്മറും, സുവാരിസും, അര്‍ജന്റീനിയന്‍ താരം സെര്‍ജിയോ അഗ്യുറോ, പോപ്പ് സ്റ്റാര്‍ ഷക്കറിയയും ഉള്‍പ്പെടെ 260 അതിഥികളാണ് വിവഹത്തില്‍ പങ്കെടുക്കാന്‍ എത്തിയത്. ഡിഗോ മറഡോണയേയും, പെപ് ഗാര്‍ഡിയോള ഉള്‍പ്പെടെ പരിശീലകരേയും മെസി വിവാഹത്തില്‍ ക്ഷണിച്ചിരുന്നില്ല. ഭൂരിഭാഗം പേരും എത്തിയത് സ്വകാര്യ വിമാനത്തിലും. ഇവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ നിയോഗിക്കപ്പെട്ടതാകട്ടെ 450 സുരക്ഷ ഉദ്യോഗസ്ഥരും.
തന്റെ അഞ്ചാം വയസിലായിരുന്നു സുഹൃത്തിന്റെ കസിനായ അന്റോണെല്ലോ റൊക്കൂസോയയെ മെസി ആദ്യം കാണുന്നത്. 25 വര്‍ഷം അടുപ്പത്തിലായിരുന്ന ഇരുവര്‍ക്കും രണ്ട് മക്കളുമുണ്ട്, നാല് വയസുകാരന്‍ തിയാഗോയും, ഒരു വയസ് കഴിഞ്ഞ മറ്റിയോയും.
150 മാധ്യമപ്രവര്‍ത്തകര്‍ക്കായിരുന്നു വിവാഹ ചടങ്ങുകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള അവസരം ലഭിച്ചത്. വളര്‍ന്ന റൊസാരിയോ നഗരത്തില്‍ തന്നെ വിവാഹം ആഘോഷിക്കുന്നതിനായി അര്‍ജന്റീനിയന്‍ ഇതിഹാസം തെരഞ്ഞെടുത്തതും അര്‍ജിന്റീനിയക്കാരെ ആവേശത്തിലാക്കിയിരുന്നു.
കളിക്കാനായി 13ാം വയസില്‍ മെസി സ്‌പെയിനിലേക്ക് പറന്നെങ്കിലും ഇരുവരും തമ്മിലുള്ള അടുപ്പം കൂടി വന്നു. 2000ത്തിലാണ് പ്രണയം എന്ന തരത്തിലേക്ക് ഇവരുടെ ബന്ധം വളരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates