ചിത്രയെ ഒഴിവാക്കാന്‍ നേരത്തേയും ഗൂഢാലോചന:ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റിലും ഒഴിവാക്കാന്‍ ശ്രമം

ചിത്രയെ ഒഴിവാക്കാന്‍ നേരത്തേയും ഗൂഢാലോചന:ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റിലും ഒഴിവാക്കാന്‍ ശ്രമം

കൊച്ചി: പിയു ചിത്രയ്‌ക്കെതിരേ അത്‌ലറ്റിക്ക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ഇതിനു മുമ്പും ഗൂഢാലോചന നടത്തിയതായി റിപ്പോര്‍ട്ട്. ഭുവനേശ്വറില്‍ കഴിഞ്ഞ മാസം അവസാനിച്ച ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പില്‍ നിന്നും ചിത്രയെ ഒഴിവാക്കാനായി ഫെഡറേഷന്‍ ശ്രമിച്ചിരുന്നു. പങ്കെടുക്കാനുള്ള താരങ്ങളുടെ ആദ്യ പട്ടിക പുറത്തു വന്നപ്പോള്‍ വനിതകളുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ ചിത്രയുടെ പേരുണ്ടായിരുന്നില്ല. പകരം മോണിക്ക ഛൗധരിയുടെ പേരാണുണ്ടായിരുന്നത്.

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിന്റെ ആദ്യ ലിസ്റ്റില്‍ വനിതകളുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന മോണിക്ക ഛൗധരിയുടെ പേര്. ടിവി ചിത്രം
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിന്റെ ആദ്യ ലിസ്റ്റില്‍ വനിതകളുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന മോണിക്ക ഛൗധരിയുടെ പേര്. ടിവി ചിത്രം

ഏഷ്യന്‍ അത്‌ലറ്റിക്‌സ് മീറ്റിനുള്ള യോഗ്യതാ മീറ്റുകളിലൊന്നായ ഫെഡറേഷന്‍ മീറ്റില്‍ ഒന്നാം സ്ഥാനത്തു ഫിനിഷ് ചെയ്ത ചിത്രയുടെ പേരിനു പകരം ഇതേമത്സരത്തില്‍ തന്നെ രണ്ടാം സ്ഥാനത്തെത്തിയ മോണിക്ക ഛൗധരിയുടെ പേരാണ് അത്‌ലറ്റിക് ഫെഡറേഷന്‍ ചേര്‍ത്തിരുന്നത്. 

ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിന്റെ ആദ്യ ലിസ്റ്റില്‍ വനിതകളുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന മോണിക്ക ഛൗധരിയുടെ പേര്.- ടിവി ചിത്രം
ഏഷ്യന്‍ ചാംപ്യന്‍ഷിപ്പിനുള്ള ടീമിന്റെ ആദ്യ ലിസ്റ്റില്‍ വനിതകളുടെ 1500 മീറ്റര്‍ വിഭാഗത്തില്‍ മത്സരിക്കുന്ന മോണിക്ക ഛൗധരിയുടെ പേര്.- ടിവി ചിത്രം

പിന്നീട്, കേരള അത്‌ലറ്റിക്ക്‌സ് അസോസിയേഷന്‍ ഇത് ചോദ്യം ചെയ്തപ്പോള്‍ ക്ലറിക്കല്‍ മിസ്‌റ്റേക്ക് എന്ന് പറഞ്ഞു ഫെഡറേഷന്‍ തലയൂരി. ഇക്കാര്യത്തില്‍ കേരള അസോസിയേഷന്‍ വിശദമായ ഇടപെടല്‍ നടത്തിയിരുന്നില്ല എങ്കില്‍ ഒഡീഷയിലും ചിത്രയ്ക്കു പങ്കെടുക്കാന്‍ സാധിക്കുമായിരുന്നില്ല.

ടീമില്‍ ഉള്‍പ്പെടുത്തിയ ചിത്ര ഏഷ്യന്‍ മീറ്റില്‍ സ്വര്‍ണത്തോടെയാണ് ഇതിനു പകരം വീട്ടിയത്. ലിസ്റ്റില്‍ ആദ്യം ഇടം നേടിയിരുന്ന മോണിക്ക ഛൗധരിയെ ഏറെ പിന്നിലാക്കിയാണ് ചിത്ര സ്വര്‍ണ കുതിപ്പ് നടത്തിയത്. അതേസമയം, ലിസ്റ്റില്‍ പേര് ചേര്‍ക്കാതിരിക്കാനുള്ള കാരണമായി ഫെഡറേഷന്‍ പറയുന്ന 'ക്ലറിക്കല്‍ മിസ്റ്റേക്ക്' വരുത്തിയത് ഒരു മലയാളിയാണെന്നും റിപ്പോര്‍ട്ടുണ്ട്.

താരങ്ങള്‍ക്കു എല്ലാ തരത്തിലും പ്രോത്സാഹനം നല്‍കേണ്ട ഫെഡറേഷന്‍ മികവു തെളിയിച്ച ഒരു താരത്തിനെ സുപ്രധാന മത്സരത്തില്‍ പങ്കെടുപ്പിക്കാതിരിക്കുന്നതിന്റെ കാരണം മനസിലാകുന്നില്ലെന്നാണ് അത്‌ലറ്റിക്‌സ് രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com