സികെ വിനീതിനെ ഒഴിവാക്കി ഇന്ത്യന്‍ കോച്ച്; മക്കാവുമായുള്ള മത്സരത്തിനുള്ള 34 അംഗ ടീമിനെ പ്രഖ്യാപിച്ചു

സികെ വിനീതിനെ ഒഴിവാക്കി ഇന്ത്യന്‍ കോച്ച്; മക്കാവുമായുള്ള മത്സരത്തിനുള്ള 34 അംഗ ടീമിനെ പ്രഖ്യാപിച്ചു

ന്യൂഡെല്‍ഹി: 2019 ല്‍ യുഎഇയില്‍ നടക്കുന്ന ഏഷ്യന്‍ കപ്പിനുള്ള
യോഗ്യതാ മത്സരത്തില്‍ മക്കാവുനെ നേരിടുന്ന 34 അംഗ ഇന്ത്യന്‍ ടീമില്‍ മലയാളി താരം സികെ വിനീതിന് അവസരമില്ല. ഇന്ത്യന്‍ ടീം പരിശീലകന്‍ സ്റ്റീഫന്‍ കോണ്‍സ്‌റ്റെന്റെയ്ന്‍ ആണ് ടീമിനെ പ്രഖ്യാപിച്ചത്. സെപ്റ്റംബര്‍ അഞ്ചിനാണ് മത്സരം. അടുത്തമാസം 11 മുതല്‍ ചെന്നൈയിലാണ് ടീമിന്റെ പരിശീലനം ആരംഭിക്കുക.

വിനീതിനു പുറമെ ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും വില കൂടിയ ഗോള്‍കീപ്പര്‍ അമരീന്ദര്‍ സിങിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

മ്യാന്‍മര്‍, കിര്‍ഗിസ്ഥാന്‍ എന്നീ ടീമുകളോട് ജയിച്ച ഇന്ത്യ മക്കാവുനോട് ഏറ്റമുട്ടാനിറങ്ങുന്നത് മികച്ച പ്രതീക്ഷയിലാണ്. എഎഫ്‌സി അണ്ടര്‍ 23 ചാംപ്യന്‍ഷിപ്പില്‍ മികച്ച പ്രകടനം കാഴ്ചവെച്ച അഞ്ച് താരങ്ങള്‍ക്ക് സീനിയര്‍ ടീം ക്യാംപില്‍ ഇടം നല്‍കിയിട്ടുണ്ട്.

ടീം: ഗോള്‍ കീപ്പര്‍മാര്‍: സുബ്രത പോള്‍, ഗുര്‍പ്രീത് സിംഗ് സന്ധു, ആല്‍ബിനോ ഗോമെസ്, വിശാല്‍ കൈത്, ടി പി രെഹനേഷ്.

പ്രതിരോധം: പ്രീതം കോട്ടല്‍, സന്ദേശ് ജിങ്കന്‍, അര്‍ണബ് മണ്ഡല്‍, അനസ് എടത്തൊടിക, നാരായണ്‍ ദാസ്, ജെറി ലാല്‍രിന്‍സ്വാല, ലാല്‍രുവാത്താര, സലാം രഞ്ജന്‍ സിങ്, സാര്‍തക് ഗോലുയി, ദേവിന്ദര്‍ സിംഗ്.

മധ്യനിര: ധാനപാല്‍ ഗണേഷ്, ജാക്കിചന്ദ് സിങ്, സെയ്തിയാസന്‍ സിങ്, നിഖില്‍ പൂജാരി, ബികേഷ് ജയിറു, മിലന്‍ സിങ്, ഉദാന്ത സിങ്, യൂഗിനേസന്‍ ലിങ്‌ദോ, മുഹമ്മദ് റഫീഖ്, റൗളിന്‍ ബോര്‍ഗസ്, ഹലിചരന്‍ നര്‍സാരി, ജര്‍മന്‍പ്രീത് സിങ്, അനിരുത് ഥാപ്പ.

മുന്നേറ്റം: ജെജെ ലാല്‍പെഖുല, സുമീത് പാസി, സുനില്‍ ഛേത്രി, റോബിന്‍ സിങ്, ബല്‍വന്ത് സിങ്, മന്‍വീര്‍ സിങ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com