ഡിആര്‍എസ് വിവാദം ബിസിസിഐ എങ്ങനെ പരിഹരിച്ചു; പ്രതിസന്ധിഘട്ടങ്ങളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ഉത്തമ ഉദാഹരണമെന്ന് ബിസിസിഐ

ഡിആര്‍എസ് വിവാദം ബിസിസിഐ എങ്ങനെ പരിഹരിച്ചു; പ്രതിസന്ധിഘട്ടങ്ങളില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തതിന്റെ ഉത്തമ ഉദാഹരണമെന്ന് ബിസിസിഐ

മുംബൈ: ക്രിക്കറ്റ് ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള വിവാദങ്ങള്‍ക്ക് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് കൗണ്‍സില്‍ വിരാമമിട്ടു. ഇരുകൂട്ടരും തമ്മില്‍ ബെംഗളൂരുവില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ ബാറ്റ്‌ചെയ്തിരുന്ന ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് ഡിആര്‍എസ് എടുക്കുന്നതിനായി ഡ്രസിംഗ് റൂമിലേക്ക് നോക്കി അഭിപ്രായം ചോദിച്ചതാണ് വിവാദത്തിന് വഴിവെച്ചത്. തുടര്‍ന്ന്  ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും പരിശീലകന്‍ അനില്‍ കുംബ്ലെയും ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാമര്‍ശം നടത്തിയതോടെ ബിസിസിഐ ഇടപെടുകയും ചെയ്തു. പിന്നീട്, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ബോര്‍ഡ് കൂടി ഇടപെട്ടതോടെ പ്രശ്‌നം കൂടതല്‍ സങ്കീര്‍ണമാവുകയും ചെയ്യുകയായിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം രാത്രി ബിസിസിഐ സിഇഒ രാഹുല്‍ ജോഹ്രിയും ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് മേധാവി ജെയിംസ് സതര്‍ലാന്റും സംയുക്തമായി വാര്‍ത്താ സമ്മേളനം നടത്തി വിവാദങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം ഇതുമായി ബന്ധപ്പെട്ട് സ്റ്റീവ് സ്മിത്ത്, പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് എന്നിവര്‍ക്കെതിരേ ഐസിസിയില്‍ സമര്‍പ്പിച്ചിരുന്ന പരാതി ബിസിസിഐ പിന്‍വലിക്കുകയും ചെയ്തു.

ഡ്രസംഗ് റൂം റിവ്യൂ എന്ന പേരില്‍ ബിസിസിഐയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ നല്‍കിയിരുന്ന ഈ സംഭവത്തിന്റെ വീഡിയോയും നീക്കിയിട്ടുണ്ട്. ഇത്തരം സമ്മര്‍ദഘട്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ ബിസിസിഐ പുതിയ മാനേജ്‌മെന്റിന്റെ മിടുക്കാണെന്നാണ് വിലയിരുത്തലുകള്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com