പരമ്പര നേടാന്‍ ഇരു ടീമുകളും ധര്‍മശാലയി്ല്‍; മുഹമ്മദ് ഷമി ടീമില്‍

സ്പിന്നിനെക്കാള്‍ പേസിനെയായിരിക്കും പിച്ച് ഏറെ തുണക്കുക. ഉമേഷ് യാദവിനൊപ്പം മുഹമ്മദ് ഷമിയെത്തുേമ്പാള്‍ ഇന്ത്യ താളം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ക്യാമ്പ
പരമ്പര നേടാന്‍ ഇരു ടീമുകളും ധര്‍മശാലയി്ല്‍; മുഹമ്മദ് ഷമി ടീമില്‍

ധര്‍മശാല: ഇന്ത്യആസ്‌ട്രേലിയ പരമ്പരയിലെ അവസാന ടെസ്റ്റ് ഇന്ന്. പരമ്പരയില്‍ 1-1 എന്ന നിലയിലാണ്. ഇരു ടീമുകളും കളത്തിലിറങ്ങുമ്പോള്‍ വിജയത്തില്‍ കുറഞ്ഞ് ഒന്നും പ്രതീക്ഷിക്കുന്നില്ല. ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയായിട്ടില്ല. പിച്ച് അഞ്ച് ദിവസവും സ്ഥിരത നിലനിര്‍ത്തുമെന്നാണ് ക്യുറേറ്ററുടെ വാദം. സ്പിന്നിനെ്ക്കാള്‍ പേസിനനുകൂലമാണ് പിച്ച്. അതുകൊണ്ട് തന്നെ അവസാന മത്സരം പ്രവചനാതീതമാണ്.

പേസ് ബൗളര്‍ ഇശാന്ത് ശര്‍മക്ക് പകരം മുഹമ്മദ് ഷമി ഇറങ്ങും. കോഹ്ലി ഇല്ലെങ്കില്‍ അജിന്‍ക്യ രഹാനെക്കാവും ക്യാപ്‌റ്റെന്റ റോള്‍. ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരെ തുടര്‍ച്ചയായ പരമ്പര വിജയം കൊയ്ത ഇന്ത്യക്ക് കുതിപ്പുതുടരാന്‍ വെള്ളിയാഴ്ച മുതല്‍ മരണക്കളിതന്നെ പരിഹാരം. പുണെയില്‍ ഓസീസിനും ബംഗളൂരുവില്‍ ഇന്ത്യക്കുമായിരുന്നു ജയം.

ധര്‍മശാലയില്‍ തെന്റ ടീം പൂര്‍ണ സജ്ജരാണെന്ന് സ്മിത്ത് വാര്‍ത്താസേമ്മളനത്തില്‍ വ്യക്തമാക്കി. മൂന്നു മത്സരത്തിലും സ്ഥിരത പുലര്‍ത്തിയ ക്യാപ്റ്റനുപുറമെ, റാഞ്ചി ടെസ്റ്റില്‍ തോല്‍വിയില്‍ നിന്നും ടീമിനെ രക്ഷിച്ച പീറ്റര്‍ ഹാന്‍സ്‌കോമ്പും ഷോണ്‍ മാര്‍ഷും പകരക്കാരനായി എത്തി ആദ്യ ടെസ്റ്റില്‍ തന്നെ സെഞ്ച്വറി നേടിയ മാക്‌സ്വെല്ലും ഉള്‍പ്പെടെ ഓസീസ് നിര പൂര്‍ണ ശക്തരാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com