ചാംപ്യന്‍ ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാത്തതില്‍ കോച്ച് കുംബ്ലെയ്ക്ക് നീരസം; മുന്‍ താരങ്ങളും രംഗത്ത്

ചാംപ്യന്‍ ട്രോഫി: ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാത്തതില്‍ കോച്ച് കുംബ്ലെയ്ക്ക് നീരസം; മുന്‍ താരങ്ങളും രംഗത്ത്

ന്യൂഡെല്‍ഹി: അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കാത്തതില്‍ ഇന്ത്യന്‍ കോച്ച് അനില്‍ കുംബ്ലെയ്ക്ക് നീരസം. ക്രിക്കറ്റിലെ മികച്ച ടൂര്‍ണമെന്റുകളിലൊന്നായ ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കുന്നതിന് ടീം ഇന്ത്യയ്ക്ക് താല്‍പ്പര്യമുണ്ടെന്ന് കുംബ്ലെ ബിസിസഐയെ അറിയിച്ചു. അതേസമയം, ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് ബിസിസിഐ ആണെന്നിരിക്കെ കര്‍ശന നിലപാടെടുക്കാന്‍ പരിശീലകന്‍ എന്ന നിലയില്‍ കുംബ്ലെയ്ക്ക് പരിമിധികളുണ്ടെന്നാണ് വിലയിരുത്തലുകള്‍.

അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐസിസി) വരുമാനം പങ്കുവെക്കല്‍ മോഡല്‍ ബിസിസിഐക്ക് വരുമാന നഷ്ടം വരുത്തുന്നതിനാല്‍ ഐസിസിയുമായി ബിസിസിഐ വിയോജിപ്പിലാണ്. ഈ വിയോജിപ്പാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള ടീമിനെ ഇന്ത്യ പ്രഖ്യാപിക്കാതിരിക്കുന്നത്.

എന്നാല്‍, ഈ നടപടി ബിസിസിഐക്കുള്ളില്‍ തന്നെയുള്ള ചില ഉദ്യോഗസ്ഥര്‍ക്കിടയില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്. ടീമിനെ ഉടന്‍ പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിയമിച്ച ഇടക്കാല സമിതി ബിസിസിഐക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെങ്കിലും ഇതുവരെ പാലിക്കപ്പെട്ടിട്ടില്ല.

മുന്‍ താരങ്ങളായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, രാഹുല്‍ ദ്രാവിഡ് എന്നീ താരങ്ങളും ടീമിനെ പ്രഖ്യാപിച്ച് ചാംപ്യന്‍സ് ട്രോഫിയില്‍ പങ്കെടുക്കണമെന്ന ആവശ്യപ്പെട്ടിട്ടുണ്ട്. ബിസിസിഐ എന്ന ഒരു ഇന്‍സ്റ്റിറ്റിയൂഷനാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. അല്ലാതെ ഒരു വ്യക്തി തീരുമാനിക്കേണ്ടതല്ല. അതേസമയം, ഇതൊന്നും കുംബ്ലെ അന്വേഷിക്കേണ്ട കാര്യമില്ലെന്നാണ് ബിസിസിഐ ഉന്നത ഉദ്യോഗസ്ഥന്‍ ഇതിനോട് പ്രതികരിച്ചത്.

ഇംഗ്ലണ്ടില്‍ ജൂണ്‍ ഒന്നിനാണ് ചാംപ്യന്‍സ് ട്രോഫി ആരംഭിക്കുന്നത്. കളിക്കാര്‍ക്കുള്ള വിസയ്ക്കും മറ്റും ദീര്‍ഘ സമയം എടുക്കുമെന്നതിനാല്‍ ടീമിനെ ഉടന്‍ പ്രഖ്യാപിച്ചില്ലെങ്കില്‍ തിരിച്ചടിയായിരിക്കും ഫലം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com