ഇന്ത്യയിലെത്തയത് പ്യുയോളാണോ ഇനിയസ്റ്റയാണോ; സത്യത്തില്‍ പ്യുയോള്‍ എത്ര ചാംപ്യന്‍സ് ലീഗ് നേടിയിട്ടണ്ട്?

ഇന്ത്യയിലെത്തയത് പ്യുയോളാണോ ഇനിയസ്റ്റയാണോ; സത്യത്തില്‍ പ്യുയോള്‍ എത്ര ചാംപ്യന്‍സ് ലീഗ് നേടിയിട്ടണ്ട്?

ന്യൂഡെല്‍ഹില്‍:  ഒക്ടോബര്‍ ആറ് മുതല്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ടിക്കറ്റ് വില്‍പ്പന ഉദ്ഘാടനം ചെയ്യാനെത്തിയ സ്പാനിഷ് ലോക ചാംപ്യന്‍ കാര്‍ലോസ് പ്യുയോള്‍ ഇന്ത്യന്‍ കായിക മന്ത്രിയുടെ പ്രസംഗം കേട്ട് ഞെട്ടി.

പ്യുയോളാണ് ഉദ്ഘാടകനായി എത്തിയിരിക്കുന്നതെന്ന് മന്ത്രി വിജയ് ഗോയലിന് പ്രസംഗം തയാറാക്കിക്കൊടുത്തയാള്‍ക്ക് മനസിലായിട്ടില്ല. സ്‌പെയിനിലെ വലിയ താരമാണെന്ന് മാത്രം മനസിലാക്കിയ പ്രസംഗമൊരുക്കിയ മന്ത്രിയുടെ സ്റ്റാഫ് വന്നത് ഇനിയസ്റ്റയാണെന്ന് എഴുതിവെച്ചു. മന്ത്രി ഒന്നും നോക്കിയില്ല, ഇത്തരം പരിപാടിക്ക് ഇവിടിയെത്തിയ ഇനിയസ്റ്റയ്ക്ക് എന്നങ്ങു കാച്ചി.

പ്യുയോളിന്റെ ആരാധകരും പത്രക്കാരുമടക്കം വലിയ സദസ്സിനു മുന്നിലാണ് ഇപ്പറഞ്ഞത് എന്നോര്‍ക്കണം. തീര്‍ന്നില്ല. 2006, 2009, 2011 എന്നീ വര്‍ഷങ്ങളില്‍ ബാഴ്‌സലോണയ്ക്ക് ചാംപ്യന്‍സ് ലീഗ് കിരീടം നേടിക്കൊടുത്ത പ്യുയോളിന്റെ ഈ നേട്ടം 2006, 2010 എന്നീ വര്‍ഷങ്ങളിലേക്കാക്കി അഡ്ജസ്റ്റ് ചെയ്യാനും പ്രസംഗം തയാറാക്കിയ സ്റ്റാഫ് മറന്നില്ല.

ഇതുകേട്ട് പ്യുയോള്‍ വരെ ഞെട്ടി. സംഭവം എന്തായാലും ഇത്തരമൊരു ചടങ്ങില്‍ മന്ത്രിയുടെ പ്രസംഗത്തില്‍ തന്നെ കല്ലുകടിയായത് സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ചയായിട്ടുണ്ട്.

1911ല്‍ ഐഎഫ്എ ഷീല്‍ഡ് കപ്പില്‍ ഇംഗ്ലീഷ് ക്ലബ്ബ് ഈസ്റ്റ് യോര്‍ക്ക്‌ഷെയര്‍ റെജിമെന്റിനെ തോല്‍പ്പിച്ച് കിരീടമണിഞ്ഞ മോഹന്‍ ബഗാന്‍ ക്യാപ്റ്റന്‍ ഷിബദാസ് ബാദുരിയുടെ ചെറുമകള്‍ക്ക് ടിക്കറ്റ് കൈമാറി ഇന്ത്യന്‍ ഫുട്‌ബോളിന് പുതിയ വിപ്ലവമാകുമെന്ന് പ്രതീക്ഷിക്കുന്ന അണ്ടര്‍ 17 ലോകക്കപ്പിന്റെ ടിക്കറ്റ് വിതരണം സ്പാനിഷ് ടീമിന്റെയും ബാഴ്‌സലോണയുടെയും സെന്‍ട്രല്‍ ഡിഫന്ററായിരുന്ന കാര്‍ലോസ് പ്യുയോള്‍ ഉദ്ഘാടനം ചെയ്തു. 

ചൊവ്വാഴ്ച രാത്രി 7.30 മുതല്‍  www.fifa.com/india2017/ticketingഎന്ന വെബ്‌സൈറ്റില്‍ ലഭ്യമാകും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com