ബിസിസിഐക്ക് കുംബ്ലെ പോര; മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു

ബിസിസിഐക്ക് കുംബ്ലെ പോര; മുഖ്യ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ചു

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായ അനില്‍ കുംബ്ലെയെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ബിസിസിഐ ഒരുങ്ങുന്നു. ഇംഗ്ലണ്ടില്‍ അടുത്ത മാസം നടക്കുന്ന ചാംപ്യന്‍സ് ട്രോഫിക്കു ശേഷം കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്ന് മാറ്റിയേക്കും. ചാംപ്യന്‍ ട്രോഫി വരെയാണ് ബിസിസിഐയുമായി കുംബ്ലെയ്ക്ക് കരാറുള്ളത്. കരാര്‍ പുതുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

അതേസമയം, കുംബ്ലെയെ പരിശീലക സ്ഥാനത്തു നിന്നും മാറ്റി പകരം ദ്രാവിഡിനെ പരിശീലകനാക്കുകയും കുംബ്ലെയ്ക്ക് ടീമിന്റെ ഡയറക്ടര്‍ സ്ഥാനം നല്‍കകുയും ചെയ്യുമെന്നും ബിസിസഐ വൃത്തങ്ങള്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞിരുന്നു.

എന്നാല്‍ കുംബ്ലെയും ബിസിസിഐയും തമ്മില്‍ ചാംപ്യന്‍സ് ട്രോഫി മത്സരത്തില്‍ പങ്കെടുക്കുന്നതിനെചൊല്ലി പരസ്പ്പരം കൊമ്പു കോര്‍ത്തതാണ് പുറത്താക്കലിന് ബിസിസിഐയെ പ്രേരിപ്പിച്ചത്. സാധാരണ പരിശീലകര്‍ക്ക് കാലാവധി നീട്ടി നല്‍കാറുണ്ടെങ്കിലും കുംബ്ലെയുടെ കാര്യത്തില്‍ ഇത്തമൊരു തീരുമാനമെടുത്തിട്ടില്ല. വാര്‍ത്താ കുറിപ്പിലൂടെയാണ് പുതിയ പരിശീലകന് വേണ്ടി അപേക്ഷ ക്ഷണിച്ച കാര്യം ബിസിസിഐ അറിയിച്ചത്.

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ നായകന്‍ സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍ എന്നിവരടങ്ങുന്ന മൂന്നംഗ ക്രിക്കറ്റ് ഉപദേശക സമിതിയാണ് അപേക്ഷകരെ ഇന്റര്‍വ്യൂ നടത്തി പുതിയ പരിശീലകനെ തിരഞ്ഞെടുക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് കുംബ്ലെ ഇന്ത്യയുടെ കോച്ചായി ചുമതലയേറ്റത്. ഒരു വര്‍ഷത്തേക്കായിരുന്നു കരാര്‍. ആറ് കോടി രൂപയായിരുന്നു കുംബ്ലെയുടെ പ്രതിഫലം. കുബ്ലെയ്ക്ക് കീഴില്‍ ഇന്ത്യ തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആറോളം പരമ്പകകളാണ് കുംബ്ലെയ്ക്ക് കീഴില്‍ ടീം ഇന്ത്യ ജയിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com