ബ്യൂണസ് അയേഴ്‌സില്‍ ചെന്ന് മെസിയെ ടീമിലേക്ക് ക്ഷണിക്കണമെങ്കില്‍  ആ ആരാധകര്‍ വേറെ ലെവലായിരിക്കും; മഞ്ഞപ്പട കൊലമാസ്

By സമകാലിക മലയാളം ഡെസ്‌ക്ക്‌  |   Published: 07th September 2017 01:07 PM  |  

Last Updated: 07th September 2017 04:47 PM  |   A+A-   |  

saf

ബ്യൂണസ് അയേഴ്‌സ്: ഫുട്‌ബോള്‍ ഈറ്റില്ലങ്ങളില്‍ ഒന്നായ ബ്യൂണസ് അയേഴ്‌സില്‍ ചെന്ന് ഫുട്‌ബോളിലെ തന്നെ തലതൊട്ടപ്പനായ മെസിയെ സ്വന്തം ടീമിലേക്ക് ക്ഷണിക്കണമെങ്കില്‍ ആ ആരാധകര്‍ വേറെ ലെവലായിരിക്കും. അതെ, അതു മഞ്ഞപ്പടയുടെ ആരാധകര്‍ തന്നെ.


മഞ്ഞക്കുപ്പായവുമിട്ട് സ്റ്റേഡിയത്തിലെത്തിയ അവര്‍ കയ്യിലേന്തിയ പ്ലക്കാര്‍ഡിലൂടെ മെസിയെ ഇങ്ങനെ ക്ഷണിച്ചു; പ്രിയപ്പെട്ട മെസി, ഞങ്ങള്‍ ഇവിടെ എത്തിയിരിക്കുന്നത് താങ്കളെ കേരള ബ്ലാസ്റ്റേഴ്‌സിലേക്കു ക്ഷണിക്കാനാണ്. വേറെ ഏതു ക്ലബ്ബിന്റെ ആരാധകരാണ് ഇങ്ങനെ ഒരു ക്ഷണം നടത്തിയിട്ടുള്ളത്. കയ്യടിക്കെടാ!!

റഷ്യ ലോകകപ്പ് യോഗ്യത റൗണ്ടില്‍ വെനിസ്വേലയോട് സമനിലയായതോടെ അര്‍ജന്റീന ആരാധകര്‍ക്കു നിരാശരായെങ്കിലും കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്കു ഇതിലും വലിയ സന്തോഷമെന്ത്.

വമ്പന്‍ പ്രതീക്ഷയോടെയാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് ഇത്തവണ ഐഎസ്എല്ലിനെത്തുന്നത്. ബെര്‍ബറ്റോവ്, ബ്രൗണ്‍, ഹ്യൂമേട്ടന്‍ തുടങ്ങിയ പ്രമുഖ വിദേശ താരങ്ങള്‍ക്കൊപ്പം സികെ വിനീത്, സന്ദേശ് ജിങ്കാന്‍ തുടങ്ങിയ ഇന്ത്യന്‍ താരങ്ങളും ബൂട്ടണിയുന്നുണ്ട്. സാക്ഷാല്‍ അലെക്‌സ് ഫെര്‍ഗ്യൂസന്റെ കീഴില്‍ പ്രവര്‍ത്തി പരിചയമുള്ള റെനി മ്യൂലന്‍സ്റ്റീന്‍ കൂടി ചേരുമ്പോള്‍ കപ്പില്‍ കുറഞ്ഞതൊന്നും ഇത്തവണ മഞ്ഞപ്പട പ്രതീക്ഷിക്കുന്നില്ല.