കളിയുടെ രണ്ടാംദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ഇന്ത്യ; 250 റണ്‍സിന് പുറത്ത് 

ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ പുറത്ത്
കളിയുടെ രണ്ടാംദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെ ഇന്ത്യ; 250 റണ്‍സിന് പുറത്ത് 

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യ പുറത്ത്. 250 റണ്‍സിന് എല്ലാവരും കൂടാരം കയറി. കളിയുടെ രണ്ടാംദിനം ഒരു റണ്‍സ് പോലും കൂട്ടിച്ചേര്‍ക്കാന്‍ കഴിയാതെയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് അവസാനിച്ചത്.മുഹമ്മദ് ഷമിയെ ഹസല്‍വുഡ് പുറത്താക്കിയതോടെയാണ് ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സിന് തിരശ്ശീല വീണത്. 

പൂജാരയിലൂടെ  ആദ്യ ദിനം ഇന്ത്യ പിടിച്ചു കയറുകയായിരുന്നു. ഒരറ്റത്ത് പിടിച്ചു നിന്ന് പൂജാര ഒറ്റയാള്‍ പോരാട്ടം നടത്തിയപ്പോള്‍ ആദ്യ ദിനം ഇന്ത്യയുടെ സ്‌കോര്‍ 250 റണ്‍സിലേക്ക് എത്തി. ഒരു വിക്കറ്റ് നഷ്ടത്തില്‍ മൂന്ന് റണ്‍സ് എന്ന നിലയില്‍ നില്‍ക്കുന്നിടത്ത് നിന്നാണ് പൂജാര ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചത്.

ആ ഒറ്റയാള്‍ പോരാട്ടത്തിന് ഇടയില്‍ ഓസീസ് മണ്ണിലെ ആദ്യ സെഞ്ചുറിയും പൂജാര പിന്നിട്ടു. ഒടുവില്‍ റണ്‍ഔട്ടിലൂടെ പൂജാരയെ ഡ്രസിങ് റൂമിലേക്ക് മടക്കേണ്ടി വന്നു ഓസീസിന്. രാഹുലും മുരളി വിജയിയും കോഹ് ലിയും പൂര്‍ണ പരാജയമായപ്പോള്‍ രോഹിത്തിനേയും പന്തിനേയും അശ്വിനേയും വാലറ്റത്തേയും കൂട്ടുപിടിച്ച് സാധ്യമായ റണ്‍സ് എല്ലാം പൂജാര കൂട്ടിച്ചേര്‍ത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അനാവശ്യ ഷോട്ടിന് ശ്രമിച്ച് രോഹിത്ത് വിക്കറ്റ് കളഞ്ഞില്ലായിരുന്നുവെങ്കില്‍ കൂടുതല്‍ ഭദ്രമായ സ്‌കോറിലേക്ക് ഇന്ത്യയ്ക്ക് എത്താനാകുമായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com