വൈഡ് വിളിക്കാന്‍ മുതിര്‍ന്ന് അമ്പയര്‍, ധോനിയുടെ കലിപ്പില്‍ പിന്‍വാങ്ങി; വിമര്‍ശനം 

വൈഡ് വിളിക്കാന്‍ മുതിര്‍ന്ന ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ധോനിയുടെ കലിപ്പ് കണ്ട് പിന്‍വലിഞ്ഞു
വൈഡ് വിളിക്കാന്‍ മുതിര്‍ന്ന് അമ്പയര്‍, ധോനിയുടെ കലിപ്പില്‍ പിന്‍വാങ്ങി; വിമര്‍ശനം 
Updated on
1 min read

ദുബായ്: വൈഡ് വിളിക്കാന്‍ മുതിര്‍ന്ന ഓണ്‍ ഫീല്‍ഡ് അമ്പയര്‍ ധോനിയുടെ കലിപ്പ് കണ്ട് പിന്‍വലിഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരായ മത്സരത്തിലെ സംഭവമാണ് വിവാദത്തിന് ഇടയാക്കിയത്. 

ഹൈദരാബാദ് ഇന്നിങ്‌സിലെ 19ാമത്തെ ഓവറില്‍ ഷര്‍ദുളിന്റെ വൈഡായി കടന്നു പോയ ഡെലിവറിയില്‍ വൈഡ് വിളിക്കാന്‍ മുതിര്‍ന്ന അമ്പയര്‍ റീഫല്‍ പൊടുന്നനെ തന്റെ തീരുമാനത്തില്‍ നിന്ന് പിന്‍വലിഞ്ഞു. ഹൈദരാബാദിന് രണ്ട് ഓവറില്‍ നിന്ന് ജയിക്കാന്‍ 27 റണ്‍സ് വേണ്ടപ്പോഴായിരുന്നു ഇത്. 

അമ്പയര്‍ വൈഡ് കോളിനായി കൈകള്‍ വിടര്‍ത്താന്‍ തുടങ്ങുന്ന സമയം വിക്കറ്റിന് പിന്നില്‍ നിന്ന് ധോനിയുടെ പ്രതിഷേധം എത്തി. ഔട്ട്‌സൈഡ് ലൈനായി എത്തിയ ഡെലിവറിയില്‍ അല്‍പ്പമൊന്ന് റാഷിദ് മുന്‍പോട്ട് കയറിയെങ്കില്‍ പോലും പന്ത് അകന്ന് പോയി. ഈ സമയം വൈഡ് കോള്‍ വരുമെന്നും പ്രതീക്ഷിക്കപ്പെട്ടു. 

അമ്പയര്‍ കൈകള്‍ ഉയര്‍ത്താന്‍ മുതിര്‍ന്നത് കമന്ററി ബോക്‌സില്‍ നിന്ന് പീറ്റേഴ്‌സന്‍ ഉള്‍പ്പെടെയുള്ളവര്‍ ചൂണ്ടിക്കാണിക്കുന്നു. ആ സമയം അലര്‍ച്ചകള്‍ ഉയര്‍ന്നിരുന്നതായും, അതാണ് അമ്പയറെ തീരുമാനത്തില്‍ നിന്ന് പിന്‍തിരിപ്പിച്ചത് എന്നും പീറ്റേഴ്‌സന്‍ പറഞ്ഞു. ആ ഡെലിവറി വൈഡ് വിളിക്കാത്തതിന് എതിരെ സണ്‍റൈസേഴ്‌സിന്റെ ഡഗൗട്ടില്‍ ഇരുന്ന് നായകന്‍ ഡേവിഡ് വാര്‍ണറും അമര്‍ഷം വ്യക്തമാക്കിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com