സംപൂജ്യരായി കോഹ്‌ലിയും പൂജാരയും, അജാസ് പട്ടേലിന് മുന്‍പില്‍ വിറച്ച് ഇന്ത്യന്‍ മുന്‍നിര

ഇന്ത്യന്‍ സ്‌കോര്‍ 80ല്‍ നില്‍ക്കെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച അജാസ് പട്ടേല്‍ തന്റെ തൊട്ടടുത്ത ഓവറില്‍ പൂജാരയേയും കോഹ് ലിയേയും മടക്കി
india_vs_new_zealand_test
india_vs_new_zealand_test

മുംബൈ: ന്യൂസിലാന്‍ഡിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യക്ക് തുടരെ മൂന്ന് വിക്കറ്റ് നഷ്ടം. ഇന്ത്യന്‍ സ്‌കോര്‍ 80ല്‍ നില്‍ക്കെ ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ച അജാസ് പട്ടേല്‍ തന്റെ തൊട്ടടുത്ത ഓവറില്‍ പൂജാരയേയും കോഹ് ലിയേയും മടക്കി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് മായങ്ക് അഗര്‍വാളും ശുഭ്മാന്‍ ഗില്ലും ചേര്‍ന്ന് നല്‍കിയത്. എന്നാല്‍ 44 റണ്‍സില്‍ നില്‍ക്കെ ഗില്ലിനെ അജാസ് പട്ടേല്‍ ഫസ്റ്റ് സ്ലിപ്പില്‍ റോസ് ടെയ്‌ലറുടെ കൈകളിലേക്ക് എത്തിച്ചു. പിന്നാലെ റണ്‍സ് എടുക്കും മുന്‍പ് ചേതേശ്വര്‍ പൂജാരയേയും അജാസ് പട്ടേല്‍ ബൗള്‍ഡ് ആക്കി. 

പിന്നാലെ നാല് പന്തില്‍ നിന്ന് ഡക്കായി കോഹ് ലിയും കൂടാരം കയറി. അജാസിന്റെ ഡെലിവറിയില്‍ കോഹ് ലി വിക്കറ്റിന് മുന്‍പില്‍ കുടുങ്ങുകയായിരുന്നു. വിക്കറ്റ് നഷ്ടമില്ലാതെ നിന്നിടത്ത് നിന്നാണ് 80-3 എന്ന നിലയിലേക്ക് ഇന്ത്യ വീണത്. അരങ്ങേറ്റ ടെസ്റ്റില്‍ മികച്ച കളി പുറത്തെടുത്ത ശ്രേയസ് അയ്യര്‍ക്ക് കൂട്ടുകെട്ട് കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഇന്ത്യയുടെ നില പരുങ്ങലിലാവും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com