ഈ ടീമുകളിലേക്ക് മടങ്ങി പോകാന്‍ കളിക്കാര്‍ ആഗ്രഹിക്കില്ല, 2 ഐപിഎല്‍ ഫ്രാഞ്ചൈസികളെ ചൂണ്ടി മുന്‍ താരം 

വിജയിച്ചു നില്‍ക്കുന്ന ഫ്രാഞ്ചൈസിയിലേക്ക് പോയി അവസരം പ്രയോജനപ്പെടുത്താനാവും അവര്‍ ലക്ഷ്യം വയ്ക്കുക
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം
ബെന്‍ സ്റ്റോക്ക്‌സ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ് എന്നീ ഫ്രാഞ്ചൈസികളിലേക്ക് തിരികെ എത്താന്‍ കളിക്കാര്‍ ആഗ്രഹിക്കില്ലെന്ന് ന്യൂസിലാന്‍ഡ് മുന്‍ നായകന്‍ ഡാനിയല്‍ വെറ്റോറി. മികച്ച പ്രകടനം പുറത്തെടുക്കാതെ, പ്ലേഓഫ് കടക്കാനാവാതെ നില്‍ക്കുന്ന ഫ്രാഞ്ചൈസികളാണ് ഇവര്‍ എന്ന് ചൂണ്ടിക്കാണിച്ചാണ് വെറ്റോറിയുടെ പ്രതികരണം. 

വിജയിച്ചു നില്‍ക്കുന്ന ഫ്രാഞ്ചൈസിയിലേക്ക് പോയി അവസരം പ്രയോജനപ്പെടുത്താനാവും അവര്‍ ലക്ഷ്യം വയ്ക്കുക. ബെന്‍ സ്റ്റോക്ക്‌സ് ഉള്‍പ്പെടെയുള്ളവര്‍ അത്തരത്തിലുള്ള കളിക്കാരാണ്. രാജസ്ഥാന്റെ പ്ലാനില്‍ സ്റ്റോക്ക്‌സ് ഉണ്ടായിട്ടുണ്ടാവും. എന്നാല്‍ മികവ് കാണിക്കുന്ന ടീമിനൊപ്പം നിന്ന് വെല്ലുവിളി ഏറ്റെടുക്കാനാവും അവര്‍ക്ക് ഇഷ്ടം, വെറ്റോറി പറഞ്ഞു. 

സീസണ്‍ മുഴുവന്‍ ഈ കളിക്കാരെ ലഭിക്കില്ല

ഇത് ഒരു ഘടകമാവാം. മറ്റൊരു കളിക്കാരുടെ പരിക്കും ജോലിഭാരവുമാണ്. ബെന്‍ സ്‌റ്റോക്ക്‌സും ആര്‍ച്ചറും ഒരുപാട് മത്സരം കളിക്കുന്നു. ഇതിലൂടെ സീസണ്‍ മുഴുവന്‍ ഫ്രാഞ്ചൈസികള്‍ക്ക് ഈ കളിക്കാരെ ലഭിക്കില്ല. ഇതും ബെന്‍ സ്റ്റോക്ക്‌സ്, ആര്‍ച്ചര്‍ എന്നിവരെ ടീമില്‍ നിലനിര്‍ത്താതിരുന്നതിന്റെ കാരണമാണ്, കിവീസ് മുന്‍ നായകന്‍ പറഞ്ഞു. 

മൂന്ന് കളിക്കാരെയാണ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ നിലനിര്‍ത്തിയത്. സഞ്ജു സാംസണ്‍, ജോസ് ബട്ട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് താര ലേലത്തിന് മുന്‍പ് രാജസ്ഥാന്‍ റോയല്‍സില്‍ തുടരുക. ബെന്‍ സ്‌റ്റോക്ക്‌സിനെ രാജസ്ഥാന്‍ നിലനിര്‍ത്താതിരുന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com