ലെഗ് സ്റ്റംപ് പിഴുത യോര്‍ക്കര്‍; സ്റ്റാര്‍ക്കിന്റെ ഡെലിവറിയില്‍ ത്രില്ലടിച്ച് ക്രിക്കറ്റ് ലോകം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th December 2021 12:12 PM  |  

Last Updated: 08th December 2021 12:12 PM  |   A+A-   |  

mitchell_starc

വീഡിയോ ദൃശ്യം

 

ഗബ്ബ: ടോസ് നേടി ഇംഗ്ലണ്ട് ഗബ്ബയില്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ആദ്യ പന്തില്‍ തന്നെ മിച്ചല്‍ സ്റ്റാര്‍ക്ക് താന്‍ ഫസ്റ്റ് ഓവര്‍ കിങ് ആണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചു. സ്റ്റാര്‍ക്കിന്റെ ആദ്യ ഡെലിവറിക്ക് കയ്യടിക്കുകയാണ് ക്രിക്കറ്റ് ലോകം. 

ഇടംകയ്യനായ ബേണ്‍സിനെ വീഴ്ത്താന്‍ ലെഗ് സ്റ്റംപ് ലക്ഷ്യമാക്കി യോര്‍ക്കറുമായാണ് സ്റ്റാര്‍ക്ക് എത്തിയത്. ലെഗ് സൈഡിലേക്ക് ഫഌക് ചെയ്യാനായിരുന്നു ഇംഗ്ലണ്ട് ഓപ്പണറുടെ ശ്രമം. എന്നാല്‍ ബേണ്‍സിന് കണക്ട് ചെയ്യാന്‍ കഴിയാതെ വന്നതോടെ പന്ത് ലെഗ് സ്റ്റംപ് ഇളക്കി. ആഷസില്‍ ഓസ്‌ട്രേലിയക്ക് തകര്‍പ്പന്‍ തുടക്കവും. 

ബേണ്‍സിന്റെ വിക്കറ്റ് വീണത് ഇംഗ്ലണ്ടിന് വലിയ ആഘാതമായി. കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഓസീസ് ബൗളര്‍മാര്‍ തിരികെ കയറാനുള്ള അവസരം ഇംഗ്ലണ്ടിന് നിഷേധിച്ചു. മിച്ചല്‍ സ്റ്റാര്‍ക്ക് തുടങ്ങി വെച്ച വിക്കറ്റ് വേട്ട കമിന്‍സും ഹെയ്‌സല്‍വുഡും ഏറ്റെടുത്തു. 

പിന്നാലെ നില ഉറപ്പിക്കാന്‍ ശ്രമിച്ച ബട്ട്‌ലറെ മടക്കി നിര്‍ണായക സമയത്ത് സ്റ്റാര്‍ക്കിന്റെ പ്രഹരം വീണ്ടും എത്തി. 39 റണ്‍സ് എടുത്ത ബട്ട്‌ലര്‍ ആണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. അഞ്ച് വിക്കറ്റ് നേട്ടവുമായി കമിന്‍സ് ക്യാപ്റ്റന്‍സിയിലെ അരങ്ങേറ്റം ഗംഭീരമാക്കി.