ശക്തമായ ഇടിമിന്നല്‍, അഡ്‌ലെയ്ഡില്‍ കളി തടസപ്പെടുത്തി മോശം കാലാവസ്ഥ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2021 05:05 PM  |  

Last Updated: 17th December 2021 05:05 PM  |   A+A-   |  

england_vs_australia

ഫോട്ടോ: ട്വിറ്റർ

 

അഡ്‌ലെയ്ഡ്: ആഷസിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ രണ്ടാം ദിനം മോശം കാലാവസ്ഥയെ തുടര്‍ന്ന് കളി നേരത്തെ അവസാനിപ്പിച്ചു. ശക്തമായ ഇടിമിന്നലിനെ തുടര്‍ന്നാണ് കളി നേരത്തെ നിര്‍ത്തേണ്ടി വന്നത്.

രണ്ടാം ദിനം പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒരു റണ്‍സുമായി ഡേവിഡ് മലനും അഞ്ച് റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. റിച്ചാര്‍ഡ്‌സനും നെസറുമാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. 

ഓസ്‌ട്രേലിയ 473 റണ്‍സിന് ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തിരുന്നു. മാര്‍നസ് ലാബുഷെയ്‌നിന്റെ സെഞ്ചുറിയും 95 റണ്‍സ് എടുത്ത വാര്‍ണറുടേയേും 93 റണ്‍സ് നേടിയ സ്റ്റീവ് സ്മിത്തിന്റേയും ഇന്നിങ്‌സ് ആണ് ഓസ്‌ട്രേലിയക്ക് മികച്ച സ്‌കോര്‍ നല്‍കിയത്. അലക്‌സ് കാരി 51 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക് 39 റണ്‍സും നെസര്‍ 35 റണ്‍സും നേടി.