'അഞ്ച് അല്ല, ഇംഗ്ലണ്ടിന്റെ 8 പോയിന്റ് തിരിച്ചെടുത്തു'; കുറഞ്ഞ ഓവര്‍ നിരക്കില്‍ കനത്ത പ്രഹരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 18th December 2021 10:07 AM |
Last Updated: 18th December 2021 10:07 AM | A+A A- |

ഫോട്ടോ: ഐസിസി, ട്വിറ്റർ
ദുബായ്: കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ എട്ട് പോയിന്റാണ് ഇംഗ്ലണ്ടിന്റെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റില്‍ നിന്ന് തിരിച്ചെടുത്തതെന്ന് ഐസിസി. ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഇംഗ്ലണ്ടിന്റെ അഞ്ച് പോയിന്റാണ് തിരിച്ചെടുത്തത് എന്നാണ് ഐസിസി ആദ്യം പറഞ്ഞിരുന്നത്.
മാച്ച് ഫീയുടെ 100 ശതമാനവും ഇംഗ്ലണ്ടിന് പിഴയിട്ടിട്ടുണ്ട്. നിശ്ചിത സമയത്ത് ഇംഗ്ലണ്ട് 8 ഓവര്‍ പിന്നിലായാണ് എറിഞ്ഞിരുന്നത്. എത്ര ഓവറാണോ കുറവ് വരുന്നത് അത്രയും പോയിന്റാണ് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ടേബിളില്‍ നിന്ന് എടുക്കുക. ആദ്യ ടെസ്റ്റില്‍ ഇംഗ്ലണ്ട് ദയനീയമായി ഇംഗ്ലണ്ടിനോട് തോറ്റിരുന്നു.
അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും ഇംഗ്ലണ്ടിന്റെ നില പരുങ്ങലിലാണ്. ഒന്നാം ഇന്നിങ്‌സില്‍ 473 റണ്‍സ് ആണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. രണ്ടാം ദിനം ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. മൂന്നാം ദിനം പിടിച്ചു നില്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇംഗ്ലണ്ടിന്റെ പ്രതീക്ഷകള്‍ പരുങ്ങലിലാവും.
There were fireworks at Adelaide Oval even before lightning called an end to day two
— ICC (@ICC) December 18, 2021
How will day three go?#AUSvENG | #Ashes | #WTC23 pic.twitter.com/9oHpwVf6bV