ഫാസ്റ്റ് ബൗളര്‍മാര്‍ പരമ്പര നേടിത്തരും, ഇത് സുവര്‍ണാവസരം: ചേതേശ്വര്‍ പൂജാര

സൗത്ത് ആഫ്രിക്കയില്‍ പേസര്‍മാര്‍ ഇന്ത്യക്കായി ടെസ്റ്റ് പരമ്പര നേടിത്തരുമെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര
പൂജാര/ഫോട്ടോ: എപി
പൂജാര/ഫോട്ടോ: എപി

ജൊഹന്നാസ്ബര്‍ഗ്: സൗത്ത് ആഫ്രിക്കയില്‍ പേസര്‍മാര്‍ ഇന്ത്യക്കായി ടെസ്റ്റ് പരമ്പര നേടിത്തരുമെന്ന് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് ചേതേശ്വര്‍ പൂജാര. വിദേശത്ത് ടെസ്റ്റ് കളിച്ചപ്പോഴെല്ലാം പേസര്‍മാരായിരുന്നു ഇരു ടീമുകളും തമ്മിലുള്ള വ്യത്യാസം എന്നും പൂജാര പറഞ്ഞു. 

ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും നമ്മുടെ ബൗളിങ് യൂണിറ്റ് മികച്ച പ്രകടനം പുറത്തെടുത്തു. സൗത്ത് ആഫ്രിക്കയിലും അവര്‍ മികവ് കാണിക്കുമെന്ന് ഉറപ്പാണ്. പിച്ചിന്റെ ആനുകൂല്യം മുതലെടുത്ത് എല്ലാ ടെസ്റ്റിലും ഇന്ത്യന്‍ ബൗളര്‍മാര്‍ 20 വിക്കറ്റും വീഴ്ത്തും, പൂജാര പ്രതീക്ഷ പങ്കുവെക്കുന്നു. 

എല്ലാവരും നല്ല ടച്ചിലാണ്‌

ന്യൂസിലാന്‍ഡിനെതിരെ ടെസ്റ്റ് കളിച്ചാണ് വരുന്നത്. അതുകൊണ്ട് ടീമിലെ മിക്ക കളിക്കാരും ടച്ചിലാണ്. ആദ്യ ടെസ്റ്റിന് മുന്‍പ് അഞ്ചോ ആറോ ദിവസം നമ്മുടെ മുന്‍പിലുണ്ട്. പരമ്പരക്ക് വേണ്ടി തയ്യാറെടുക്കാന്‍ ഈ സമയം മതിയാവും. സൗത്ത് ആഫ്രിക്കയില്‍ ആദ്യ ടെസ്റ്റ് ജയിക്കാനുള്ള മികച്ച അവസരമാണ് ഇത്. ടീമിലെ എല്ലാവരും അതിനുള്ള ശ്രമത്തിലാണ് എന്നും പൂജാര പറഞ്ഞു.

ബയോ ബബിളില്‍ കഴിയേണ്ടി വരുന്നതിലും പോസിറ്റീവായാണ് പൂജാരയുടെ വാക്കുകള്‍. ബബിളില്‍ കഴിയുന്നതിലൂടെ കളിക്കാര്‍ തമ്മിലെ ആത്മബന്ധം മെച്ചപ്പെടുത്താന്‍ കഴിയും എന്ന് തോന്നിയിട്ടുണ്ട്. എല്ലാവരും ഒരുപാട് സമയം ഒരുമിച്ച് കഴിയുന്നു. ഈ കോവിഡ് കാലത്തും ക്രിക്കറ്റ് കളിക്കാനാവുന്നു എന്നത് സന്തോഷം നല്‍കുന്നതാണ്, പൂജാര പറഞ്ഞു. 

ഡിസംബര്‍ 26നാണ് പരമ്പരയിലെ ആദ്യ ടെസ്റ്റ്. പരിക്കിനെ തുടര്‍ന്ന് വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, സ്പിന്നര്‍ അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഇല്ലാത്തത് ഇന്ത്യക്ക് തിരിച്ചടിയാണ്. ക്യാപ്റ്റന്‍സി മാറ്റത്തിന്റെ അലയൊലികള്‍ ഇന്ത്യന്‍ ക്യാംപിനെ അസ്വസ്ഥപ്പെടുത്തുന്നില്ല എന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com