കോഹ്‌ലിക്ക് വലിയൊരു ഭാരം ഒഴിഞ്ഞത് പോലെ, സന്തോഷവാനാണ്: സാബാ കരീം

വലിയൊരു ഭാരം ഒഴിഞ്ഞത് പോലെയാണ് വിരാട് കോഹ്‌ലിയെ കാണപ്പെട്ടതെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബാ കരീം
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം
വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം

ന്യൂഡല്‍ഹി: വലിയൊരു ഭാരം ഒഴിഞ്ഞത് പോലെയാണ് വിരാട് കോഹ്‌ലിയെ കാണപ്പെട്ടതെന്ന് ഇന്ത്യയുടെ മുന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സാബാ കരീം. ഇപ്പോള്‍ തുറന്ന മനസോടെ കളിക്കാന്‍ കോഹ്‌ലിക്ക് സാധിക്കുന്നതായും സാബാ കരീം പറഞ്ഞു. 

തന്റെ ടെസ്റ്റ് കരിയറിന് തന്നെ പുതിയൊരു തുടക്കം നല്‍കാന്‍ കോഹ് ലിക്ക് ഇപ്പോള്‍ കഴിയും. രണ്ട് വര്‍ഷം മുന്‍പുള്ള കോഹ് ലി എന്തായിരുന്നോ ആ നിലയിലേക്ക് കോഹ് ലി മടങ്ങി എത്തും. തുറന്ന മനസോടെയാണ് കോഹ് ലി വരുന്നത് എങ്കില്‍ പഴയ മികവ് ആവര്‍ത്തിക്കാന്‍ കഴിയും എന്നും സാബാ കരീം ചൂണ്ടിക്കാണിച്ചു. 

സൗത്ത് ആഫ്രിക്കയില്‍ കോഹ്‌ലിയുടെ സെഞ്ചുറി കാത്ത് ആരാധകര്‍

ഡിസംബര്‍ 26നാണ് സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയിലെ ആദ്യ ടെസ്റ്റ്. ഇന്ത്യന്‍ സംഘം പരിശീലനം ആരംഭിച്ചിരുന്നു. ക്യാപ്റ്റന്‍സി മാറ്റത്തിലൂടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ അലയൊലികള്‍ നിറയുന്നുണ്ടെങ്കിലും അതൊന്നും ഇന്ത്യന്‍ സംഘത്തെ ബാധിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന പരിശീലന സെഷനിലെ ദൃശ്യങ്ങളാണ് പുറത്തു വന്നത്. 

സൗത്ത് ആഫ്രിക്കയില്‍ കോഹ് ലി സെഞ്ചുറി നേടുമെന്ന പ്രതീക്ഷയിലാണ് ക്രിക്കറ്റ് ലോകം. രണ്ടര വര്‍ഷമായി കോഹ് ലി സെഞ്ചുറി കണ്ടെത്തിയിട്ടില്ല. കഴിഞ്ഞ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ കോഹ് ലിയില്‍ നിന്ന വന്ന മികവ് വീണ്ടും കാണാനാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com