'ബൂമ്രയുടെ അരങ്ങേറ്റം ഇന്ത്യയില്‍ നിന്ന് മാറ്റിയത് ഞങ്ങള്‍'; വെളിപ്പെടുത്തി രവി ശാസ്ത്രി 

ഇന്ത്യയില്‍ നിന്ന് മാറ്റി ബൂമ്രയുടെ അരങ്ങേറ്റം സൗത്ത് ആഫ്രിക്കയിലാക്കിയതിന് പിന്നില്‍ തങ്ങളാണെന്നാണ് ശാസ്ത്രി പറയുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on: 
1 min read

മുംബൈ: ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബൂമ്രയുടെ അരങ്ങേറ്റത്തിന് മുന്‍പ് അണിയറയില്‍ നടന്ന കാര്യങ്ങള്‍ വെളിപ്പെടുത്തി മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യയില്‍ നിന്ന് മാറ്റി ബൂമ്രയുടെ അരങ്ങേറ്റം സൗത്ത് ആഫ്രിക്കയിലാക്കിയതിന് പിന്നില്‍ തങ്ങളാണെന്നാണ് ശാസ്ത്രി പറയുന്നത്. 

അരങ്ങേറ്റത്തിന് തയ്യാറെടുക്കാന്‍ ബൂമ്രയോട് തയ്യാറാവാന്‍ ബൗളിങ് പരിശീലകന്‍ ഭരത് അരുണിനോട് ഞാന്‍ പറഞ്ഞു. കോഹ്‌ലിയോടും സെലക്ടര്‍മാരോടും ഞാന്‍ സംസാരിച്ചു. ഇന്ത്യയില്‍ അല്ല ബൂമ്ര അരങ്ങേറ്റം കുറിക്കേണ്ടത് എന്ന് ഞാന്‍ അവരോട് പറഞ്ഞു. സൗത്ത് ആഫ്രിക്കയില്‍ നേരിട്ട് അവതരിപ്പിക്കണം. കേപ്ടൗണിലായിരിക്കണം അത് എന്നും താന്‍ പറഞ്ഞതായി ശാസ്ത്രി വെളിപ്പെടുന്നു. 

ജോഹന്നാസ്ബര്‍ഗില്‍ അഞ്ച് വിക്കറ്റ്

2017-18ലെ ഇന്ത്യയുടെ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തില്‍ ജോഹന്നാസ്ബര്‍ഗില്‍ അഞ്ച് വിക്കറ്റ് നേട്ടവുമായി ബൂമ്ര വരവറിയിച്ചു. ഇതോടെ ഇന്ത്യയുടെ സ്റ്റാര്‍ ബൗളറായി ബൂമ്ര മാറി. 25 ടെസ്റ്റില്‍ നിന്ന് 103 വിക്കറ്റ് ബൂമ്ര ഇതുവരെ വീഴ്ത്തി. 

സെഞ്ചൂറിയനില്‍ സൗത്ത് ആഫ്രിക്കയുടെ ഒന്നാം ഇന്നിങ്‌സില്‍ ബൂമ്ര രണ്ട് വിക്കറ്റ് വീഴ്ത്തി. കണങ്കാലിന് പരിക്കേറ്റതിനെ തുടര്‍ന്ന് ബൂമ്രയ്ക്ക് തുടര്‍ന്ന് കളിക്കാനാവുമോ എന്ന ആശങ്ക ഉയര്‍ന്നിരുന്നു. എന്നാല്‍ പരിക്ക് സാരമുള്ളതല്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com