നൈറ്റ്‌വാച്ച്മാനെ തുടക്കത്തില്‍ തന്നെ മടക്കി റബാഡ; 150 പിന്നിട്ട് ഇന്ത്യയുടെ ലീഡ് 

സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിനം ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ വിക്കറ്റ് നഷ്ടം. ഇന്ത്യന്‍ സ്‌കോര്‍ 34ലേക്ക് എത്തിയപ്പോള്‍ തന്നെ നൈറ്റ് വാച്ച്മാനായി എത്തിയ ശാര്‍ദുല്‍ താക്കൂര്‍ മടങ്ങി. 

26 പന്തില്‍ നിന്ന് 10 റണ്‍സ് എടുത്താണ് ശാര്‍ദുല്‍ മടങ്ങിയത്. ആ 10 റണ്‍സ് വന്നത് ഒരു ഫോറില്‍ നിന്നും ഒരു സിക്‌സില്‍ നിന്നും. ഇന്ത്യയുടെ ലീഡ് 170 റണ്‍സ് പിന്നിട്ടു. മൂന്നാം ദിനം ആദ്യ സെഷനില്‍ സംഭവിച്ചത് പോലെ ബാറ്റിങ് തകര്‍ച്ച നേരിട്ടാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. 

ആദ്യ ഇന്നിങ്‌സില്‍ സെഞ്ചുറി നേടിയ കെഎല്‍ രാഹുലിനൊപ്പം ചേതേശ്വര്‍ പൂജാരയാണ് ക്രീസില്‍. ആദ്യ ഇന്നിങ്‌സില്‍ പൂജാര നിരാശപ്പെടുത്തി. രണ്ടാം ഇന്നിങ്‌സിലും പരാജയപ്പെട്ടാല്‍ പൂജാരയ്ക്ക് ടീമിലെ സ്ഥാനം നിലനിര്‍ത്തുക പ്രയാസമാവും. 

350-400 റണ്‍സിന് അടുത്ത് വിജയ ലക്ഷ്യം സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ വെക്കാനാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത് എന്ന് മൂന്നാം ദിനത്തിന് ശേഷം പേസര്‍ മുഹമ്മദ് ഷമി പറഞ്ഞിരുന്നു. എന്നാല്‍ സൗത്ത് ആഫ്രിക്കന്‍ പേസര്‍മാരെ അതിജീവിക്കുക ഇന്ത്യക്ക് എളുപ്പമാവില്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com