'അരങ്ങേറ്റ ടെസ്റ്റ് തന്നെ അവസാനത്തേതുമാകും', ബോളന്‍ഡിന്റെ ഭാവിയില്‍ റിക്കി പോണ്ടിങ് 

33 വയസാണ് ബോളന്‍ഡിന്റെ പ്രായം. 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി എന്നത് ശരി തന്നെ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മെല്‍ബണ്‍: ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരന്‍ ക്രിക്കറ്റ് ലോകത്തിന്റെ ഓര്‍മയില്‍ എന്നുമുണ്ടാവും. എന്നാല്‍ അരങ്ങേറ്റ ടെസ്റ്റ് തന്നെ ബോളന്‍ഡിന്റെ അവസാന ടെസ്റ്റ് ആവാന്‍ സാധ്യത ഉണ്ടെന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ ക്യാപ്റ്റന്‍ റിക്കി പോണ്ടിങ് പറയുന്നത്. 

ഇത് ബോളന്‍ഡിന്റെ അവസാന ടെസ്റ്റാവാകാനാണ് സാധ്യത. 33 വയസാണ് ബോളന്‍ഡിന്റെ പ്രായം. 7 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തി എന്നത് ശരി തന്നെ. എന്നാല്‍ ജേ റിച്ചാഡ്‌സന്‍, ഹെയ്‌സല്‍വുഡ് എന്നിവര്‍ വരുമ്പോള്‍ അവര്‍ക്കായിരിക്കും ബോളന്‍ഡിനേക്കാള്‍ കൂടുതല്‍ പരിഗണന ലഭിക്കുക, റിക്കി പോണ്ടിങ് പറഞ്ഞു. 

മുന്‍തൂക്കം ജേ റിച്ചാര്‍ഡ്‌സന്‌

അഡ്‌ലെയ്ഡില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ റിച്ചാഡ്‌സന്‍ 5 വിക്കറ്റ് വീഴ്ത്തി. പ്ലേയിങ് ഇലവനെ തെരഞ്ഞെടുക്കുമ്പോള്‍ റിച്ചാര്‍ഡ്‌സനോ ബോളന്‍ഡോ എന്ന ചോദ്യം വന്നാല്‍ റിച്ചാര്‍ഡ്‌സന് ആയിരിക്കും മുന്‍തൂക്കം എന്ന് പോണ്ടിങ് ചൂണ്ടിക്കാണിക്കുന്നു. 

മെല്‍ബണില്‍ ലോക്കല്‍ ബോയി ആയ ബോളന്‍ഡിനെ കളിപ്പിക്കണം എന്ന ആവശ്യം ഉയര്‍ന്നിരുന്നു. ഓസീസ് ബൗളര്‍മാരെ പരിക്ക് പിടികൂടുകയും ചെയ്തതോടെ ബോളന്‍ഡിന് ടെസ്റ്റ് അരങ്ങേറ്റത്തിന് വഴി തുറന്നു. ഓസ്‌ട്രേലിയന്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ടെസ്റ്റ് കളിക്കുന്ന രണ്ടാമത്തെ മാത്രം താരമാണ് ബോളന്‍ഡ്. ഗില്ലെസ്പിയാണ് ബോളന്‍ഡിന് മുന്‍പ് ഈ നേട്ടത്തിലെത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com