2021ലെ ടെസ്റ്റിലെ റണ്‍വേട്ട; രോഹിത് ഒന്നാമത്, കോഹ്‌ലിക്കും മുകളില്‍ ഋഷഭ് പന്ത് 

47.68 ആണ് ഈ വര്‍ഷത്തെ രോഹിത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി. 11 ടെസ്റ്റാണ് 2021ല്‍ രോഹിത് കളിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ടെസ്റ്റില്‍ 2021ലെ റണ്‍വേട്ടയില്‍ ഇന്ത്യന്‍ താരങ്ങളില്‍ രോഹിത് ശര്‍മ ഒന്നാമത്. ഈ വര്‍ഷം 21 ഇന്നിങ്‌സില്‍ നിന്ന് 906 റണ്‍സ് ആണ് രോഹിത് സ്‌കോര്‍ ചെയ്തത്.

47.68 ആണ് ഈ വര്‍ഷത്തെ രോഹിത്തിന്റെ ടെസ്റ്റിലെ ബാറ്റിങ് ശരാശരി. 11 ടെസ്റ്റാണ് 2021ല്‍ രോഹിത് കളിച്ചത്. ഈ വര്‍ഷത്തെ രോഹിത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 161. രണ്ട് സെഞ്ചുറിയും നാല് അര്‍ധ ശതകവും ഈ വര്‍ഷം രോഹിത് നേടി. 

ഈ വര്‍ഷം നാല് തവണ കോഹ് ലി പൂജ്യത്തിന് പുറത്തായി

ഇന്ത്യന്‍ റെഡ് ബോള്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലിക്ക് 536 റണ്‍സ് ആണ് ഈ വര്‍ഷം നേടാനായത്. 19 ഇന്നിങ്‌സ് കളിച്ചപ്പോള്‍ ബാറ്റിങ് ശരാശരി 28.21. കോഹ് ലിയുടെ സെഞ്ചുറി വരള്‍ച്ച 2021ലും തുടര്‍ന്നു. ഈ വര്‍ഷം നാല് തവണ കോഹ് ലി പൂജ്യത്തിന് പുറത്തായി. 

21 ഇന്നിങ്‌സില്‍ നിന്ന് 748 റണ്‍സ്

2021ലെ ടെസ്റ്റിലെ റണ്‍വേട്ടയില്‍ കോഹ് ലിക്കും മുന്‍പിലാണ് ഋഷഭ് പന്തിന്റെ സ്ഥാനം. ഈ വര്‍ഷം കളിച്ച 21 ഇന്നിങ്‌സില്‍ നിന്ന് 748 റണ്‍സ് പന്ത് കണ്ടെത്തി. 101 ആണ് ഉയര്‍ന്ന സ്‌കോര്‍. ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ ശതകവും പന്തിന്റെ ബാറ്റില്‍ നിന്ന് വന്നു. 39.37 ആണ് ബാറ്റിങ് ശരാശരി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com