'ഈ പന്ത് അല്ല ഞങ്ങള്‍ എടുത്തത്', ന്യൂബോളില്‍ ആശയക്കുഴപ്പം

ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ നാലാം ദിനം ന്യൂ ബോളിന്റെ പേരില്‍ മത്സരം തടസപ്പെട്ടു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സെഞ്ചൂറിയന്‍: ഇന്ത്യ-സൗത്ത് ആഫ്രിക്ക ടെസ്റ്റിന്റെ നാലാം ദിനം ന്യൂ ബോളിന്റെ പേരില്‍ മത്സരം തടസപ്പെട്ടു. സൗത്ത് ആഫ്രിക്കയുടെ ഇന്നിങ്‌സിന്റെ സമയമായിരുന്നു സംഭവം. 

305 റണ്‍സിന്റെ വിജയ ലക്ഷ്യമാണ് സൗത്ത് ആഫ്രിക്കയ്ക്ക് മുന്‍പില്‍ ഇന്ത്യ വെച്ചത്. സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ക്രീസിലേക്ക് എത്തി. ന്യൂ ബോള്‍ എറിയാന്‍ ബൂമ്രയും തയ്യാറായി. എന്നാല്‍ ആ സമയം കളി തടസപ്പെട്ടു. 

ഈ പന്ത് അല്ല ഞങ്ങള്‍ എടുത്തത്, അമ്പയര്‍മാരോട് അശ്വിന്‍ പറഞ്ഞു. അശ്വിനൊപ്പം കോഹ് ലിയും ചേര്‍ന്നു. ഇതോടെ ഓണ്‍ ഫീല്‍ഡ് അമ്പയര്‍മാര്‍ ന്യൂബോള്‍ ബോക്‌സ് ഗ്രൗണ്ടിലേക്ക് കൊണ്ടുവരാന്‍ നിര്‍ദേശിച്ചു. പിന്നാലെ അശ്വിന്‍ സൂക്ഷ്മമായി നിരീക്ഷിച്ച് പന്ത് തെരഞ്ഞെടുത്തു. 

ശാര്‍ദുളും മുഹമ്മദ് സിറാജും ഇവിടെ അശ്വിനൊപ്പം കൂടി. അശ്വിനും കോഹ് ലിയും പന്തിലെ സീം പരിശോധിച്ചു. ബൂമ്രയ്ക്ക് ആദ്യ ഓവര്‍ നല്‍കുന്നതിന് മുന്‍പ് പന്ത് സിറാജിന്റെ കൈകളിലേക്കും കോഹ് ലി നല്‍കി. 

ഇത് വിചിത്രമായിരിക്കുന്നു എന്നാണ് ഓസ്‌ട്രേലിയന്‍ മുന്‍ താരം മൈക്ക് ഹെയ്‌സ്മാന്‍ കളി വൈകിയതിനെ കുറിച്ച് പ്രതികരിച്ചത്. ന്യൂബോളില്‍ ഇന്ത്യ സൗത്ത് ആഫ്രിക്കയെ വിറപ്പിച്ചപ്പോള്‍ തുടക്കത്തില്‍ തന്നെ രണ്ട് വിക്കറ്റ് വീണു. പിന്നാലെ 15ാം ഓവറില്‍ സിറാജ് പീറ്റേഴ്‌സനേയും മടക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com