അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മുംബൈയുടെ രഞ്ജി ട്രോഫി ടീമില്‍; സെലക്ടറുടെ വിശദീകരണം

ര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്തിയ കാരണം വിശദീകരിക്കുകയാണ് സെലക്ടര്‍മാര്‍
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ /ഫയല്‍ ചിത്രം
അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ /ഫയല്‍ ചിത്രം

മുംബൈ: രഞ്ജി ട്രോഫിക്കുള്ള മുംബൈയുടെ 20 അംഗ സംഘത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകന്‍ അര്‍ജുന്‍ ഉള്‍പ്പെട്ടത് ചര്‍ച്ചയായിരുന്നു. പൃഥ്വി ഷാ നായകനാവുന്ന ടീമില്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറെ ഉള്‍പ്പെടുത്തിയ കാരണം വിശദീകരിക്കുകയാണ് സെലക്ടര്‍മാര്‍ ഇപ്പോള്‍. 

അര്‍ജുന്‍ നന്നായി പന്തെറിഞ്ഞു. എന്നാല്‍ ഇടയ്ക്ക് അര്‍ജുന് പരിക്കേറ്റു. പക്ഷേ കളിച്ച മത്സരങ്ങളില്‍ എല്ലാം അര്‍ജുന്‍ മികവ് കാണിച്ചു. മുംബൈ ക്രിക്കറ്റിന്റെ ഭാവിയായി കരുതുന്ന കളിക്കാരെയാണ് തെരഞ്ഞെടുത്തിരിക്കുന്നത് എന്നും മുംബൈ ചീഫ് സെലക്ടറും മുന്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളറുമായ സയില്‍ അങ്കോള പറഞ്ഞു. 

60 പന്തില്‍ നിന്ന് 85 റണ്‍സ് അര്‍ജുന്‍

യശസ്വി ജയ്‌സ്വാള്‍, സര്‍ഫ്രാസ് ഖാന്‍, അര്‍മാന്‍ ജാഫര്‍ ഉള്‍പ്പെടെയുള്ള യുവതാരങ്ങള്‍ മുംബൈ ടീമിലുണ്ട്. രഞ്ജി ട്രോഫിയിലെ ആദ്യ രണ്ട് മത്സരങ്ങള്‍ക്കുള്ള ടീമിനെയാണ് മുംബൈ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വര്‍ഷം ആദ്യം മുംബൈയുടെ മുഷ്താഖ് അലി ട്രോഫി ടീമിലും അര്‍ജുന്‍ ഇടം നേടി. അന്ന് രണ്ട് മത്സരം കളിച്ച അര്‍ജുന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി. 

മുംബൈ സീമര്‍ തുഷാര്‍ ദേഷ്പാണ്ഡേ പരിക്കിനെ തുടര്‍ന്ന് മാറി നില്‍ക്കുന്ന സാഹചര്യത്തില്‍ കൂടിയാണ് അര്‍ജുന്‍ ടീമിലേക്ക് എത്തുന്നത്. അണ്ടര്‍ 25 ഷാലിനി ബലേക്കര്‍ ട്രോഫിയില്‍ കഴിഞ്ഞ ദിവസം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ 60 പന്തില്‍ നിന്ന് 85 റണ്‍സ് നേടുകയും ചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com