ദക്ഷിണാഫ്രിക്കയില്‍ രോഹിതില്ല; രാഹുല്‍ ക്യാപ്റ്റന്‍; ധവാന്‍ ടീമില്‍; നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിനും 

ദക്ഷിണാഫ്രിക്കയില്‍ രോഹിതില്ല; രാഹുല്‍ ക്യാപ്റ്റന്‍; ധവാന്‍ ടീമില്‍; നീണ്ട ഇടവേളയ്ക്ക് ശേഷം അശ്വിനും 
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ കെഎല്‍ രാഹുല്‍ നയിക്കും. പരിക്കിനെ തുടര്‍ന്ന് പരിമിത ഓവര്‍ നായകനായി അവരോധിക്കപ്പെട്ട രോഹിത് ശര്‍മയ്ക്ക് ടീമില്‍ സ്ഥാനമില്ലാതായ പശ്ചാത്തലത്തിലാണ് രാഹുലിന്റെ ക്യാപ്റ്റന്‍ സ്ഥാനം. പേസര്‍ ജസ്പ്രിത് ബുമ്‌റയാണ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍. 

ഏകദിന പരമ്പരയ്ക്ക് 18 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി ടീമിലുണ്ട്. സീനിയര്‍ ഓപ്പണിങ് ബാറ്റ്‌സ്മാന്‍ ശിഖര്‍ ധവാനും ടീമിലേക്ക് തിരിച്ചെത്തി. നീണ്ട ഇടവേളയ്ക്ക് ശേഷം ആര്‍ അശ്വിനും ഏകദിന ടീമിലേക്ക് വിളിയെത്തി. 

രോഹിതിന്റെ പരിക്ക് ഭേദമാകത്ത സാഹചര്യത്തിലാണ് ഇത്തരമൊരു തീരുമാനം കൈക്കൊണ്ടതെന്ന് സെലക്ഷന്‍ കമ്മിറ്റി തലവന്‍ ചേതന്‍ ശര്‍മ വ്യക്തമാക്കി. സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എല്ലാവരും രോഹിതുമായി സംസാരിച്ചെന്നും ചേതന്‍ ശര്‍മ പറഞ്ഞു. രോഹിതിന്റെ മസിലിന്റെ പരിക്ക് പൂര്‍ണമായി ഭേദമാകേണ്ടതുണ്ട്. ലോകകപ്പിന് അദ്ദേഹം പൂര്‍ണമായി ഫിറ്റായിരിക്കുകയും വേണം. അതിനാല്‍ അദ്ദേഹത്തെ ദക്ഷിണാഫ്രിക്കയിലേക്ക് അയയ്‌ക്കേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു- ചേതന്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു. 

റുതുരാജ് ഗെയ്ക്‌വാദ്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ എന്നിവര്‍ക്കും സ്ഥാനം ലഭിച്ചു. യുസ്‌വേന്ദ്ര ചഹല്‍, വാഷിങ്ടന്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ക്കും ഇടംകിട്ടി.

ഏകദിന ടീം: കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, റുതുരാജ് ഗെയ്ക്വാദ്, വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ഇഷാന്‍ കിഷന്‍, യുസ്വേന്ദ്ര ചഹല്‍, ആര്‍ അശ്വിന്‍, വാഷിങ്ടന്‍ സുന്ദര്‍, പ്രസിദ്ധ് കൃഷ്ണ, ജസ്പ്രിത് ബുമ്‌റ, ഭുവനേശ്വര്‍ കുമാര്‍, ദീപക് ചഹര്‍, ശാര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com