മറക്കരുത്, ബൗളിങ് നയിച്ചത് മുഹമ്മദ് സിറാജ്, തിരിച്ചു കയറി വന്നത് 186-6ല്‍ നിന്ന്!

ബൂമ്ര, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ, രണ്ട് ടെസ്റ്റിന്റെ അനുഭവസമ്പത്തുള്ള മുഹമ്മദ് സിറാജ് പേസ് നിരയെ നയിച്ച് ഇറങ്ങിയ ഇന്ത്
ബ്രിസ്‌ബെയ്‌നില്‍ ജയിച്ചു കയറിയ ഇന്ത്യന്‍ ടീം/ഫോട്ടോ: എപി
ബ്രിസ്‌ബെയ്‌നില്‍ ജയിച്ചു കയറിയ ഇന്ത്യന്‍ ടീം/ഫോട്ടോ: എപി

ബ്രിസ്‌ബെയ്‌നില്‍ അവസാന ടെസ്റ്റിന് ഇറങ്ങുമ്പോള്‍ 1-1ന് പരമ്പര. ഗബ്ബയില്‍ ഇതുവരെ ജയിച്ചിട്ടില്ലാത്ത ഇന്ത്യ. ബൂമ്ര, അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരില്ലാതെ, രണ്ട് ടെസ്റ്റിന്റെ അനുഭവസമ്പത്തുള്ള മുഹമ്മദ് സിറാജ് പേസ് നിരയെ നയിച്ച് ഇറങ്ങിയ ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ 369 റണ്‍സ് ആണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്.

186-6ന് തകര്‍ന്നിടത്ത് ശര്‍ദുളും, വാഷിങ്ടണും ഇന്ത്യക്ക് താങ്ങായി. 120 റണ്‍സ് ഇരുവരും കൂട്ടിച്ചേര്‍ത്തപ്പോള്‍ ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് ബ്രിസ്‌ബെയ്‌നില്‍ 336ലേക്ക് എത്തി. നേരിയ ലീഡുമായി ഇറങ്ങിയ ഓസ്‌ട്രേലിയക്ക് ഭേദപ്പെട്ട തുടക്കം. ആദ്യ വിക്കറ്റ് വീഴുന്നത് 89ാം ഓവറില്‍.

എന്നാല്‍ മുഹമ്മദ് സിറാജും ശര്‍ദുളും ചരിത്ര ജയത്തിലേക്ക് എത്താനായി ഇന്ത്യക്ക് വഴികള്‍ തുറന്നിട്ടു. 294 റണ്‍സിന് രണ്ടാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ ഓള്‍ ഔട്ട്. ഇന്ത്യക്ക് 328 റണ്‍സ് വിജയ ലക്ഷ്യം. നാലാം ദിനം മഴയുടെ കടന്നു വരവ്. കളി സമനിലയിലേക്ക് എന്ന സൂചന നല്‍കിയ സമയം.

അഞ്ചാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായി. ഏഴ് റണ്‍സ് എടുത്ത രോഹിത് മടങ്ങുമ്പോള്‍ ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡില്‍ 18 റണ്‍സ് മാത്രം. എന്നാല്‍ ഉറച്ച് നിന്ന് പൂജാരയും, ഭാവി താരമാണ് താനെന്ന് വിളിച്ചു പറഞ്ഞ് ശുഭ്മാന്‍ ഗില്ലും ക്രീസില്‍. 114 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്.

അര്‍ഹിച്ച സെഞ്ചുറിക്ക് അരികെ ഗില്‍ വീണെങ്കിലും ജയത്തിലേക്ക് എത്താന്‍ ഇന്ത്യയെ തുണച്ചത് ഗില്ലിന്റെ സ്‌കോറിങ്ങാണ്. എട്ട് ഫോറും രണ്ട് സിക്‌സും ഇന്ത്യയുടെ യുവ ഓപ്പണറില്‍ നിന്ന് വന്നു. ഗില്‍ മടങ്ങിയ സമയം പൂജാര  വന്നപാടെ സ്‌കോറിങ്ങിന്റെ വേഗം കൂട്ടി. 22 പന്തില്‍ 24 റണ്‍സ് എടുത്താണ് രഹാനെ മടങ്ങിയത്.

രഹാനെയ്ക്ക് പിന്നാലെ പൂജാര. അപ്പോഴും റിഷഭ് പന്ത് ഉറച്ച് നിന്നു. ജയത്തിലേക്ക് എത്താന്‍ റണ്‍സ് വരുന്നുണ്ടെന്ന് വാഷിങ്ടണ്‍ സുന്ദറും ഉറപ്പിച്ചു. 22 റണ്‍സ് നേടിയാണ് സുന്ദര്‍ മടങ്ങിയത്. ശര്‍ദുളിന്റെ വിക്കറ്റും വിജയത്തോടെ അടുക്കതെ നഷ്ടപ്പെട്ടു. എന്നാല്‍ ഹെയ്‌സല്‍വുഡിനെ മിഡ് ഓഫിലേക്ക് ബൗണ്ടറി പായിച്ച് റിഷഭ് പന്ത് ചരിത്രമെഴുതി. ഗബ്ബയിലെ ഇന്ത്യയുടെ ആദ്യ ജയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com