ട്വന്റി20യില്‍ കോഹ്‌ലിക്ക് കീഴില്‍ അവസാനമായി ഇന്ത്യ ഇറങ്ങുന്നു; ഇന്ന് നമീബിയക്കെതിരെ 

ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയില്ല
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍
ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍

ദുബായ്: ട്വന്റി20 ലോകകപ്പിലെ സൂപ്പര്‍ 12 മത്സരങ്ങള്‍ ഇന്ന് അവസാനിക്കും. നമീബിയക്കെതിരായ ഇന്ത്യയുടെ മത്സരമാണ് അവസാനത്തേത്. ഇന്ത്യയുടെ സെമി ഫൈനല്‍ പ്രതീക്ഷകള്‍ അസ്തമിച്ചതിനാല്‍ മത്സര ഫലത്തിന് പ്രസക്തിയില്ല. 

അഫ്ഗാനിസ്ഥാനെ തോല്‍പ്പിച്ചതോടെ ന്യൂസിലാന്‍ഡ് ഗ്രൂപ്പ് രണ്ടില്‍ നിന്ന് പാകിസ്ഥാനൊപ്പം സെമിയില്‍ കടന്നിരുന്നു. ട്വന്റി20 നായക സ്ഥാനത്തെ കോഹ് ലിയുടെ അവസാന മത്സരമാണ് ഇന്നത്തേത്. ട്വന്റി20 ലോകകപ്പിന് ശേഷം ടി20 നായക സ്ഥാനം ഒഴിയുമെന്ന് കോഹ് ലി പ്രഖ്യാപിച്ചിരുന്നു. 

പരിശീലന സെഷന്‍ റദ്ദാക്കി ഇന്ത്യ

അഫ്ഗാനിസ്ഥാന് എതിരെ ന്യൂസിലാന്‍ഡ് ജയിച്ചതിന് പിന്നാലെ ഇന്ത്യന്‍ ടീം പ്രാക്ടീസ് സെഷന്‍ റദ്ദാക്കിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രാക്ടീസ് സെഷന്‍ റദ്ദാക്കിയതിന്റെ കാരണം വ്യക്തമായിട്ടില്ല. സെമി കാണാതെ പുറത്തായതിന്റെ നിരാശയുടെ ഭാഗമായിരിക്കാം ഇതെന്നും വിലയിരുത്തപ്പെടുന്നു. 

ദുബായിലെ പിച്ചില്‍ ചെറിയ സ്‌കോര്‍ പിറക്കുന്ന മത്സരമാണ് പ്രതീക്ഷിക്കുന്നത്. രണ്ടാമത് ബാറ്റ് ചെയ്യുന്ന ടീമുകളാണ് ഈ ലോകകപ്പില്‍ ദുബായില്‍ കൂടുതലും ജയിച്ചത്. അതിനാല്‍ ഇന്ത്യ-നമീബിയ മത്സരത്തില്‍ ടോസ് നേടുന്ന ടീം ബൗളിങ് തെരഞ്ഞെടുക്കാനാണ് സാധ്യത. സ്‌കോട്ട്‌ലാന്‍ഡിന് എതിരെ കളിച്ച അതേ പ്ലേയിങ് ഇലവനെ തന്നെ ഇന്ത്യ ഇറക്കാനാണ് സാധ്യത. ബെഞ്ചിലിരിക്കുന്ന താരങ്ങള്‍ക്ക് അവസരം നല്‍കുമോയെന്ന് വ്യക്തമല്ല.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com