അഫ്ഗാന്‍-കിവീസ് മത്സരത്തിന്റെ പിച്ച് പരിശോധിച്ച് മടങ്ങി; ക്യുറേറ്റര്‍ തൂങ്ങി മരിച്ച നിലയില്‍

ട്വന്റി20 ലോകകപ്പിലെ നിര്‍ണായകമായ അഫ്ഗാന്‍-ന്യൂസിലാന്‍ഡ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് സംഭവം
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ
Updated on
1 min read

അബുദാബി: അബുദാബി സ്റ്റേഡിയത്തിലെ ചീഫ് ക്യുറേറ്റര്‍ മോഹന്‍ സിങ്(45) തൂങ്ങി മരിച്ചു. ട്വന്റി20 ലോകകപ്പിലെ നിര്‍ണായകമായ അഫ്ഗാന്‍-ന്യൂസിലാന്‍ഡ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം മുന്‍പാണ് സംഭവം. 

ഉത്തരാഖണ്ഡ് സ്വദേശിയാണ് മോഹന്‍ സിങ്. അബുദാബിയില്‍ ഇദ്ദേഹം താമസിച്ചിരുന്ന മുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാവിലെ സ്‌റ്റേഡിയത്തില്‍ എത്തി പിച്ച് പരിശോധിച്ചതിന് ശേഷം മുറിയിലേക്ക് മടങ്ങുകയായിരുന്നു. 

പഞ്ചാബിലെ മൊഹാലി സ്റ്റേഡിയത്തിലെ ക്യുറേറ്ററായും മോഹന്‍ സിങ് പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004ലാണ് യുഎഇയിലേക്ക് എത്തുന്നത്. 15 വര്‍ഷത്തോളമായി അബുദാബി ക്രിക്കറ്റ് അസോസിയേഷന് കീഴിലാണ് പ്രവര്‍ത്തിച്ചിരുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com