ഋഷഭ് പന്തും കെഎല്‍ രാഹുലും അല്ല; അടുത്ത വൈസ് ക്യാപ്റ്റന്‍ ആവേണ്ടത് ഈ സൂപ്പര്‍ സ്റ്റാര്‍: വീരേന്ദര്‍ സെവാഗ്‌

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം ആവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അങ്ങനെ വരുമ്പോള്‍ ബൂമ്രയേക്കാള്‍ നല്ലൊരു ഓപ്ഷന്‍ വേറെയില്ല
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം
വീരേന്ദര്‍ സെവാഗ്/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: വിരാട് കോഹ്‌ലി സ്ഥാനം ഒഴിയുന്നതോടെ ഇന്ത്യയുടെ അടുത്ത ട്വന്റി20 ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ആരാവും എന്നറിയാനുള്ള ആകാംക്ഷയിലാണ് ക്രിക്കറ്റ് ലോകം. രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തുമെന്ന വിലയിരുത്തലാണ് ശക്തം. വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് സെവാഗ് മുന്‍പോട്ട് വെച്ച പേരും ആരാധകര്‍ക്കിടയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നു. 

മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം ആവണം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും. അങ്ങനെ വരുമ്പോള്‍ ബൂമ്രയേക്കാള്‍ നല്ലൊരു ഓപ്ഷന്‍ വേറെയില്ല. കെഎല്‍ രാഹുലും ഋഷഭ് പന്തും അവിടെയുണ്ട്. എന്നാല്‍ മൂന്ന് ഫോര്‍മാറ്റിലും അവര്‍ കളിക്കുമോ? ബൂമ്രയെ പോലെ സ്ഥിരതയോടെ കളിക്കാന്‍ അവര്‍ക്ക് കഴിയുമോ എന്നും സെവാഗ് ചോദിക്കുന്നു. 

ക്യാപ്റ്റനായ ഫാസ്റ്റ് ബൗളര്‍ കപില്‍ദേവ് മാത്രം

കപില്‍ ദേവ് മാത്രമാണ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ ഫാസ്റ്റ് ബൗളര്‍. ക്യാപ്റ്റനായ മറ്റൊരു ബൗളര്‍ കുംബ്ലേയാണ്. ഇവരല്ലാതെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് എത്തിയ മറ്റൊരു കളിക്കാരന്‍ ഇല്ല. എന്നാല്‍ ഈ കാലഘട്ടത്തില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ പറ്റിയ ചോയിസ് ആണ് ബൂമ്ര എന്നും സെവാഗ് പറഞ്ഞു. 

നേരത്തെ ആശിഷ് നെഹ്‌റയും ബൂമ്രയെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പരിഗണിക്കണം എന്ന ആവശ്യവുമായി എത്തിയിരുന്നു. മൂന്ന് ഫോര്‍മാറ്റിലും കളിക്കുന്ന താരം എന്നതാണ് ഇവിടെ ആശിഷ് നെഹ്‌റയും ചൂണ്ടിക്കാണിച്ചത്. എന്നാല്‍ ഐപിഎല്ലിലും നായക സ്ഥാനത്ത് ബൂമ്രയ്ക്ക് അനുഭവസമ്പത്തില്ല. കെഎല്‍ രാഹുലും ഋഷഭ് പന്തും ഐപിഎല്‍ ടീമുകളെ നയിക്കുന്നതാണ് എന്നത് അവര്‍ക്ക് മുന്‍തൂക്കം നല്‍കുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com